
വനിതാ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ഇന്ന് മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രണ്ട് മാസം മുമ്പ് ഇതേ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായിക ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും നേർക്കുനേർ വരുന്നു എന്നതാണ് ഈ പോരാട്ടത്തിന്റെ ഏറ്റവും വലിയ ആകർഷണം. രാത്രി 7.30-ന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും തത്സമയം കാണാൻ സാധിക്കും.
ഹർമൻപ്രീത് നയിക്കുന്ന മുംബൈ നിരയിൽ മലയാളി താരം സജന സജീവൻ, അമേലിയ കെർ, ഹെയ്‌ലി മാത്യൂസ് തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്. മറുവശത്ത് സ്മൃതിയുടെ ആർസിബിയിൽ അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകർ, രാധാ യാദവ്, റിച്ച ഘോഷ് തുടങ്ങിയ കരുത്തുറ്റ താരനിരയാണുള്ളത്.
Also Read: ഇന്ത്യയിലേക്ക് ഞങ്ങളില്ല! ഐസിസിയെ വെല്ലുവിളിച്ച് ബംഗ്ലാദേശ്; ലോകകപ്പ് വേദി മാറ്റാൻ രണ്ടാമതും കത്ത്
ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മുംബൈ ഇന്ത്യൻസിനാണ് നേരിയ മുൻതൂക്കം. പരസ്പരം ഏറ്റുമുട്ടിയ ഏഴ് മത്സരങ്ങളിൽ നാലെണ്ണത്തിൽ മുംബൈ വിജയിച്ചപ്പോൾ മൂന്നെണ്ണത്തിലാണ് ബാംഗ്ലൂർ ജയിച്ചത്. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിൽ രണ്ടാം പകുതിയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ടോസ് നേടുന്നവർ ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത.
The post ഹർമനും സ്മൃതിയും വീണ്ടും കളിക്കളത്തിൽ! വനിതാ പ്രീമിയർ ലീഗിന് ഇന്ന് തിരിതെളിയും appeared first on Express Kerala.



