കൊടുങ്ങല്ലൂരിൽ ബസ് ഡ്രൈവറെ ആക്രമിച്ചു; രണ്ട് പ്രതികൾ റിമാന്റിൽ.
🌐 Select your Language:
Current: മലയാളം
Current: മലയാളം
കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കാര പുതിയറോഡ് സ്വദേശി കടുവങ്കശ്ശേരി വീട്ടിൽ വിഷ്ണു (33), കാര പുതിയ റോഡ് സ്വദേശി വലിയപറമ്പിൽ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. നായരമ്പലം സ്വദേശി അമ്പലത്ത് വീട്ടിൽ ഷംസാദ് (27) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
Get more updates from Pudukad News on Google
