"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി റിമാന്റിൽ.

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം


ഇരിങ്ങാലക്കുട : മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെയും ബന്ധുവിനെയും ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. മനവലശ്ശേരി കോമ്പാറ സ്വദേശി ചെറുപറമ്പിൽ വീട്ടിൽ മിഥുൻ (29) ആണ് അറസ്റ്റിലായത്. പ്രതിയെ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
15-09-2026 തീയതി വൈകിട്ട് 06:05-ഓടെ ഇരിങ്ങാലക്കുട ആസാദ് റോഡ് മുസ്ലിം പള്ളിയുടെ അടുത്തുള്ള മീന സ്റ്റോഴ്സിന് മുന്നിൽ വെച്ചായിരുന്നു സംഭവം. പ്രതിയും ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി തടത്തിപറമ്പിൽ വീട്ടിൽ ആദർശും (30) തമ്മിൽ ഒരു വർഷം മുൻപ് ചെറാക്കുളം ബാറിൽ വെച്ചുണ്ടായ വാക്കുതർക്കത്തിന്റെ വിരോധത്തിലാണ് ആക്രമണം നടന്നത്. കൈയിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് മിഥുനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, പിടിച്ചു മാറ്റുന്നതിനായി ചെന്ന ആദർശിന്റെ ബന്ധുവായ അക്ബറിനെയും ഇടിവള കൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
മിഥുൻ ഇരിങ്ങാലക്കുട, കാട്ടൂർ, തൃശ്ശൂർ മെഡിക്കൽ കോളേജ്, കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസുകളിലും, ആറ് അടിപിടിക്കേസുകളിലും, വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്കട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലും, മനുഷ്യ ജീവന് അപകടം വരത്തവിധം വാഹനമോടിച്ചതിൽ പോലീസ് കൈ കാണിച്ചതിൽ നിർത്താതെ പോയ കേസിലും അടക്കം 11 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ എസ് ഐ എബിൻ സി എൻ, ജി എസ് സി പി ഒ അജിത്ത്, അനു അരവിന്ദ്, തോമാച്ചൻ, സുജിത്ത്, സി പി ഒ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Get more updates from Pudukad News on Google