സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നു. വന്ദേമാതരത്തിലെ സർക്കാർ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതാണ്. കോൺഗ്രസ് സ്വഭാവം സർക്കാരിനില്ലെന്ന് പിണറായി വിജയൻ
🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരത്തിലെ സർക്കാർ നിലപാടുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും കോൺഗ്രസ് സ്വഭാവം സർക്കാരിനില്ലെന്നും പിണറായി വിജയൻ. എന്നാൽ സർക്കാരിനെ പൂർണമായി വിലയിരുത്താൻ സമയമായില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
രാജ്യത്ത് കോർപ്പറേറ്റുകൾക്ക് നല്ലകാലമെന്ന് പിണറായി വിജയൻ പരിഹസിച്ചു. കേന്ദ്രം സൗജന്യമായി എല്ലാം വാരിക്കോരി കൊടുക്കുകയാണ്. ലോകത്ത് ദാരിദ്ര്യം കണക്കാക്കുന്ന പട്ടികയിൽ ഇന്ത്യയുമുണ്ട്.
രാജ്യത്തിന്റെ അവസ്ഥ അത്ര പരിതാപകരമാണ്. ദരിദ്രരുടെ എണ്ണം പെരുകുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രാഥമിക ചുമതലകൾ പോലും കേന്ദ്രം നിർവഹിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.
Get more updates from Pudukad News on Google




