"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പ്രതിയെ പിടികൂടാൻ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവം. എസ്ഐയ്ക്ക് സസ്‌പെൻഷൻ

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

പത്തനംതിട്ട: ഗുണ്ടാ ബന്ധത്തിൽ അടൂർ എസ്ഐ ജെ യു ജിനുവിന് സസ്‌പെൻഷൻ. കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടാൻ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവത്തിലാണ് നടപടി.

സ്ഥലത്ത് മഫ്തിയിൽ എത്തിയതിനിടെ നാട്ടുകാർ പൊലീസിനെ ആക്രമിക്കുന്ന സംഭവം ഉണ്ടായിരുന്നു. പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയും നിർദേശം നൽകിയിരുന്നു.

ഇത് രണ്ടാം തവണയാണ് എസ്ഐ ജിനു സസ്പെൻഷൻ നടപടി നേരിടുന്നത്. പത്തനംതിട്ടയിൽ മുമ്പ് വിവാഹ സംഘത്തെ അകാരണമായി മർദിച്ചതിൽ സസ്പെൻഡ് ചെയ്തിരുന്നു.

Get more updates from Pudukad News on Google