വൈറൽ പനി വന്നാൽ ശ്രദ്ധിക്കാം
🌐 Select your Language:
Current: മലയാളം
Current: മലയാളം

വൈറൽ പനി മാറുവാൻ ഏറ്റവും പ്രധാനം ശരീരത്തിന് നല്ല വിശ്രമം നൽകുക എന്നതാണ്. ഇത് പ്രതിരോധശേഷി വീണ്ടെടുക്കാൻ സഹായിക്കും.
പനി ഉള്ളപ്പോൾ ശരീരം എളുപ്പത്തിൽ നിർജ്ജലീകരണത്തിലേക്ക് പോകാം. ഇത് തടയാൻ തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, ഇളനീർ, ഒ.ആർ.എസ് . ലായനി എന്നിവ ധാരാളമായി കുടിക്കുക.
വല്ലാതെ പനി കൂടുമ്പോൾ വൃത്തിയുള്ള ഒരു തുണി സാധാരണ വെള്ളത്തിൽ (തണുത്ത വെള്ളത്തിൽ) മുക്കി പിഴിഞ്ഞ് നെറ്റിയിലോ കഴുത്തിലോ വയ്ക്കുന്നത് ശരീര താപനില കുറയ്ക്കാൻ സഹായിക്കും.
ഐസ് വെള്ളമോ കഠിനമായ തണുത്ത വെള്ളമോ ഉപയോഗിച്ച് കുളിക്കരുത്. പകരം ചെറുചൂടുവെള്ളത്തിൽ ശരീരം തുടയ്ക്കുകയോ കുളിക്കുകയോ ചെയ്യാം.
ദഹിക്കാൻ എളുപ്പമുള്ളതും പോഷകഗുണമുള്ളതുമായ കഞ്ഞി, സൂപ്പ് തുടങ്ങിയ ചൂടുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുക.
Get more updates from Pudukad News on Google




