"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ അടുത്ത തവണ കോടതിയില്‍ കയറ്റില്ലെന്ന് അഭിഭാഷകന് ജഡ്ജിയുടെ മുന്നറിയിപ്പ്

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ അടുത്ത തവണ കോടതിയില്‍ കയറ്റില്ലെന്ന് അഭിഭാഷകന് ജഡ്ജിയുടെ മുന്നറിയിപ്പ്.കോടതിയില്‍ ഹാജരാകുമ്പോള്‍ അന്തസ്സുള്ള വസ്ത്രം ധരിക്കണമെന്ന് ജഡ്ജി ഉപദേശവും നല്‍കി.

മൊബൈല്‍ ഫോണ്‍ കൈവശം വെച്ച് വാഹനമോടിച്ചതിന് സമന്‍സ് ലഭിച്ച കക്ഷിക്കുവേണ്ടി വാദിക്കാനെത്തിയ അഭിഭാഷകന്‍ ഓങ്ഹസ് മക്കാര്‍ത്തിക്കാണ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ആന്‍ഡ്രൂ കോഡി ഈ നിര്‍ദ്ദേശം നല്‍കിയത്.കറുത്ത ജീന്‍സും ആകാശ നീല നിറത്തിലുള്ള ഷര്‍ട്ടും ടൈയും ധരിച്ചാണ് അഭിഭാഷകന്‍ കോടതിയിലെത്തിയത്.

ഫെബ്രുവരി 17-ന് നടന്ന നിയമലംഘന സംഭവം പോര്‍ട്ടാര്‍ലിംഗ്ടണിലെ ലോഫ്‌ഗേറ്റ് സ്വദേശിയായ ജോനാഥന്‍ കോണ്‍ഡ്രോണ്‍ നിഷേധിച്ചു. വാഹനമോടിക്കുമ്പോള്‍ പ്രതി മൊബൈല്‍ ഫോണ്‍ കൈവശം വെച്ചിരിക്കുന്നത് കണ്ടതിനെത്തുടര്‍ന്നാണ് ഗാര്‍ഡ ഓ കീഫ് കേസെടുത്തതെന്ന് കോടതിയെ അറിയിച്ചു.

തന്റെ കക്ഷിയുടെ കോള്‍ ലോഗുകള്‍ പരിശോധിച്ചില്ലെന്നും, വാഹനം തടഞ്ഞ സമയത്ത് ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകള്‍ ചെയ്തിരുന്നില്ലെന്നും മക്കാര്‍ത്തി വാദിച്ചു.പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ഗാര്‍ഡയും മറുപടി നല്‍കി.

എന്നാല്‍ ഫോണ്‍ വിളിച്ചതിനല്ല മൊബൈല്‍ ഫോണ്‍ കൈവശം വെച്ചതിനാണ് സമന്‍സ് അയച്ചതെന്നും ഗാര്‍ഡ അറിയിച്ചു. ആശയവിനിമയം സാധ്യമാകുമ്പോള്‍ മാത്രമേ അതിനെ മൊബൈല്‍ ഫോണ്‍ എന്ന് വിളിക്കാനാവൂ എന്നും മക്കാര്‍ത്തി വാദിച്ചു.എന്നാല്‍ ഈ വാദം ജഡ്ജി കോഡി അംഗീകരിച്ചില്ല. കക്ഷി മൊബൈല്‍ ഫോണ്‍ കൈവശം വെച്ചിരിക്കുന്നത് കണ്ടുവെന്നാണ് ഗാര്‍ഡ പറഞ്ഞതെന്ന് ജഡ്ജി വിശദീകരിച്ചു.

തുടര്‍ന്നാണ് ജഡ്ജി കോഡി മക്കാര്‍ത്തിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചത്.അടുത്ത തവണ കോടതിയില്‍ വരുമ്പോള്‍ ഉചിതമായ വസ്ത്രം ധരിക്കണം. ഉചിതമായ വസ്ത്രം ധരിച്ചല്ല വരുന്നതെങ്കില്‍ ഈ കോടതിയില്‍ വാദിക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി. വ്യക്തിപരമായി ജഡ്ജി നടത്തിയ പരാമര്‍ശം ഇഷ്ടപ്പെട്ടില്ലെന്ന് മക്കാര്‍ത്തി പ്രതികരിച്ചു.

പ്രതിക്ക് മോഷണം, ഭവനഭേദനം, ലഹരിമരുന്ന് കേസുകള്‍, ഗതാഗത നിയമലംഘനങ്ങള്‍ എന്നിവയുള്‍പ്പെടെ 17 മുന്‍കാല കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ടെന്നും ഗാര്‍ഡ കോടതിയെ അറിയിച്ചു.ഗാര്‍ഡ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും മക്കാര്‍ത്തി ആവശ്യപ്പെട്ടു.

എന്നാല്‍ ഈ വാദമൊന്നും ജഡ്ജി കോഡി അനുവദിച്ചില്ല. കോണ്‍ഡ്രോണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി 400 യൂറോ പിഴ ചുമത്തി.പിഴ അടയ്ക്കാന്‍ മൂന്ന് മാസത്തെ സാവകാശവും നല്‍കി.ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ 100 യൂറോയുടെ സ്വന്തം ബോണ്ടും 1,500 യൂറോയുടെ ക്യാഷ് ഡെപ്പോസിറ്റും നിശ്ചയിക്കണമെന്ന മക്കാര്‍ത്തിയുടെ അഭ്യര്‍ത്ഥന ജഡ്ജി അംഗീകരിച്ചു.

പിന്നീട് മറ്റൊരു കേസിനിടെയും മക്കാര്‍ത്തിയുടെ വസ്ത്രധാരണ വിഷയം ഉയര്‍ന്നു. ഇത്തവണ ആ വിഷയം ഉന്നയിച്ചത് മക്കാര്‍ത്തി തന്നെയായിരുന്നു.

അമിത വേഗതയുടെ പേരിലുള്ള കേസില്‍ ഒഫാലിയിലെ കില്‍കൊര്‍മാക്ക് സ്വദേശി റീസ് ഡെലാനി മൂനിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായതായിരുന്നു മക്കാര്‍ത്തി.

കേസിലെ വിവരങ്ങള്‍ കൈവശമുള്ള ഗോ സേഫ് ഉദ്യോഗസ്ഥന്‍ അവധിയിലായതിനാലും സാക്ഷി പറയാന്‍ ഉദ്യോഗസ്ഥന്‍ ഹാജരില്ലാത്തതിനാലും സമന്‍സ് തന്നെ റദ്ദാക്കണമെന്നുമായിരുന്നു മക്കാര്‍ത്തി ജഡ്ജി കോഡിയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ അവധിയെടുക്കാന്‍ ഗാര്‍ഡയ്ക്ക് അവകാശമുണ്ടെന്ന ഗാര്‍ഡയുടെ വാദം ജഡ്ജി അംഗീകരിച്ച് കേസ് ഡിസംബര്‍ 10-ലേക്ക് മാറ്റിവെക്കാന്‍ ജഡ്ജി ഉത്തരവിട്ടു.

ന്യായാധിപന്മാര്‍ നിഷ്പക്ഷരായിരിക്കണമെന്നും ഭരണകൂടത്തിന്റെ പക്ഷം പിടിക്കരുത്. അനുചിതമായ വസ്ത്രം ധരിച്ചതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്നും വിധി ചൂണ്ടിക്കാട്ടി മക്കാര്‍ത്തി ചോദിച്ചു

Get more updates from Pudukad News on Google