"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മാർത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം പെൻസിൽവേനിയയിൽ ഒക്ടോബർ ഒന്ന് മുതൽ

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

പെൻസിൽവേനിയ: 2026-ലെ മാർത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം ഒക്ടോബർ 1 മുതൽ 4 വരെ പെൻസിൽവാനിയയിലെ കിംഗ് ഓഫ് പ്രഷ്യയിലുള്ള വാലി ഫോർജ് കാസിനോ റിസോർട്ടിൽ വെച്ച് നടക്കും.

ഫിലഡെൽഫിയ ക്രൈസ്തോസ് മാർത്തോമ്മാ ഇടവകയാണ് ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ” (വുമൺ: റൂട്ട്ടേഡ് ഇൻ ക്രൈസ്റ്റ് ആൻഡ് റൂട്ടഡ് ഫോർ മിഷൻ) എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം.  

ഭദ്രാസനാധിപൻ അബ്രഹാം മാർ പൗലോസ് തിരുമേനിയുടെ നേതൃത്വത്തിലും മാർഗനിർദ്ദേശത്തിലുമാണ് സമ്മേളന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകാൻ റവ. സാം കോശി ,ഡോ. ലീന കെ. ചെറിയാൻ ,റ്റിൻസി സഖറിയ,ഡോ. ബെറ്റി എൽസ ജേക്കബ്,തുടങ്ങി പ്രമുഖരായ നേതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്: ആത്മീയ കൂട്ടായ്മയും പ്രാർത്ഥനയും ലക്ഷ്യമിട്ട് നടത്തുന്ന ഈ ദേശീയ സമ്മേളനത്തിൽ ഈ ദേശീയ സമ്മേളനത്തിൽ അമേരിക്കയിൽ നിന്നും, കാനഡയിൽ നിന്നും നിരവധി സേവികാസംഘം അംഗങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

Get more updates from Pudukad News on Google