"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

നഗോയ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി, വെങ്കലം മെഡലുകള്‍ കൂടി.

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത പോരാട്ടത്തില്‍ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാന്‍ക്ഷ് പാട്ടീലിന് വെങ്കലവും സ്വന്തമാക്കി.

ഇരുവരുടേയും രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് രാകേഷ് മാനെ എന്നിവരടങ്ങിയ ടീം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി സ്വന്തമാക്കിയിരുന്നു.

 ഗെയിംസിലെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം ഇതോടെ ആറായി. അഞ്ചും ഷൂട്ടിങില്‍ നിന്ന്.

ഹിമാന്‍ഷു 252.4 പോയിന്റുകള്‍ നേടിയാണ് വെള്ളി നേടിയത്. രുദ്രാംക്ഷ് 252.4 പോയിന്റുകളുമായി വെങ്കലവും സ്വന്തമാക്കി.

ചൈനയുടെ ഷെങ് ലിഹാവോയാണ് സ്വര്‍ണം നേടിയത്.

രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്‍, പാര്‍ഥ് രാകേഷ് മാനെ എന്നിവര്‍ ചേര്‍ന്ന ടീം 1890.1 പോയിന്റ് നേടിയാണ് ടീമിനത്തില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്.

 നേരിയ വ്യത്യാസത്തിലാണ് ഇന്ത്യക്ക് സ്വര്‍ണം നഷ്ടമായത്. ഈയിനത്തില്‍ ചൈനയാണ് സ്വര്‍ണം നേടിയത്.

അവര്‍ക്ക് 1899.0 പോയിന്റുകള്‍. ദക്ഷിണ കൊറിയയ്ക്കാണ് വെങ്കലം. 1841.4 പോയിന്റുമായാണ് അവര്‍ മൂന്നാമത് എത്തിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഗെയിംസിലെ ആദ്യ മെഡല്‍ ഇന്ത്യ സ്വന്തമാക്കിയത്. 1898.0 പോയിന്റുകള്‍ നേടിയാണ് ഇന്ത്യ വെള്ളി വെടിവച്ചിട്ടത്.

മലയാളി താരം വിദര്‍ശ വിനോദ്, ഇളവേനില്‍ വാളറിവന്‍, സോനം മസ്‌കര്‍ എന്നിവരാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. ടീമില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് വെടിവച്ചിട്ടത് സോനമാണ്.

 634.1. ഇളവേനില്‍ 633.5 പോയിന്റുകളും വിദര്‍ശ 630.5 പോയിന്റുകളും ടീമിന് സമ്മാനിച്ചു.

Get more updates from Pudukad News on Google