‘തുടരേണ്ട ഒരു കഥ, ഇനിയും ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യം’; ‘നന്ദന്’ രണ്ടാം ഭാഗം പ്രഖ്യാപിച്ചു, പറയുന്നത് തമിഴ്നാട്ടിലെ ജാതിവിവേചനം
Current: മലയാളം

‘2024ല്‍ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രം ‘നന്ദന്’ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. നന്ദന് 2′ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സംവിധായകന് നിര്‍വഹിച്ചു.
തുടരേണ്ട ഒരു കഥ, ഇനിയും ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യം’എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ ആദ്യ ഭാഗത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ശശികുമാര്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതിയ അഭിനേതാക്കളുടെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
ആദ്യ ഭാഗത്തിന് സംഗീതം നല്കിയ ജിബ്രാനു പകരം നിവാസ് കെ. പ്രസന്നയാണ് ‘നന്ദന് 2’-ന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
തമിഴ്നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന ജാതീയമായ വിവേചനങ്ങളും രാഷ്ട്രീയ അടിച്ചമര്‍ത്തലുകളുമായിരുന്നു ‘നന്ദന്’ സിനിമയുടെ പ്രധാന പ്രമേഹം. ഈ സാമൂഹിക യാത്രയുടെ തുടര്‍ച്ചയായിരിക്കും രണ്ടാം ഭാഗമെന്നാണ് പ്രതീക്ഷിക്കുന്നത്.




