"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ബിഗ് ബോസ് വേദിയില്‍ ട്രോളന്മാര്‍ക്കെതിരെ സല്‍മാന്‍ ഖാന്റെ ഷര്‍ട്ടുരിഞ്ഞ് പ്രതിഷേധം; രൂക്ഷവിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് താരം സോഫിയ

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

ബിഗ് ബോസ് വേദിയില്‍ ട്രോളന്മാര്‍ക്കെതിരെ സല്‍മാന്‍ ഖാന്റെ ഷര്‍ട്ടുരിഞ്ഞ് പ്രതിഷേധം; രൂക്ഷവിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് താരം സോഫിയ


ബിഗ് ബോസ് വേദിയില്‍ ട്രോളന്മാര്‍ക്കെതിരെ ഷര്‍ട്ടുരിഞ്ഞ് പ്രതിഷേധിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് താരം സോഫിയ ഹയാത്ത്. സല്‍മാന്‍ ഖാന്‍ ‘കപടത’ നിറഞ്ഞ ആണെന്ന് ആരോപിച്ച സോഫിയ, അദ്ദേഹം മുന്‍പ് തനിക്കെതിരെ നടത്തിയ ബോഡി ഷെയിമിംഗുകളെയും പരാമര്‍ശിച്ചു.


ബിഗ് ബോസ് 20-ന്റെ ‘വീക്കെന്‍ഡ് കാ വാര്‍’ എപ്പിസോഡില്‍, തനിക്കെതിരെ ഉയരുന്ന പ്രായത്തെയും ശരീരത്തെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി സല്‍മാന്‍ ഖാന്‍ ഷര്‍ട്ട് ഊരി ട്രോളന്മാരെ വെല്ലുവിളിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് സോഫിയ ഹയാത്ത് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

SO


‘സല്‍മാന്‍ കപടതനിറഞ്ഞ വ്യക്തിയാണ്. ഞാന്‍ ബിഗ് ബോസിലായിരുന്ന സമയത്ത് എന്റെ ശരീരത്തെയും മുഖത്തെയും അദ്ദേഹം പരസ്യമായി പരിഹസിക്കുകയും, മറ്റൊരു മത്സരപ്പരീക്ഷാര്‍ഥിയായ ഗൗഹര്‍ ഖാന്റെ ശരീരം നല്ലതാണെന്ന് പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്…’ സോഫിയ കുറിച്ചു.


SOF

2013-ല്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസണ്‍ 7-ലെ മത്സരാര്‍ഥിയായിരുന്നു സോഫിയ ഹയാത്ത്. ബിഗ് ബോസ് വേദിയില്‍ വച്ച് നടിമാര്‍ നേരിടുന്ന ബോഡി ഷെയ്മിംഗിനെയും പപ്പരാസികളുടെ മോശം സമീപനങ്ങളെയും സല്‍മാന്‍ രൂക്ഷമായി വിമര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ്, അദ്ദേഹത്തിന്റെ ഭൂതകാല നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് സോഫിയ ഹയാത്ത് രംഗത്തെത്തിയിരിക്കുന്നത്.

Get more updates from Pudukad News on Google