"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

താന്‍ മുന്‍പ് ഒപ്പിട്ട് ഓഫിസില്‍ സൂക്ഷിച്ചതായിരുന്ന അഞ്ച് ചെക്കുകള്‍ മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു. നടി അംബികയ്‌ക്കെതിരെ തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. അംബിക ബാങ്കിലെത്തിയതായി ഒരു മെയില്‍ ലഭിച്ചപ്പോഴാണ് താന്‍ മോഷണ വിവരം അറിഞ്ഞതെന്ന് താരം

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെന്നൈ: നടി അംബികയ്‌ക്കെതിരെ തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തന്റെ അഞ്ച് ചെക്കുകള്‍ മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെന്നാണ് പരാതി. അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ രാധ പൊലീസില്‍ പരാതി നല്‍കി. 

ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍ എത്തിയാണ് രാധ പരാതി നല്‍കിയത്. ചെന്നൈ പോരൂരിലുള്ള തന്റെ ഉടമസ്ഥതയിലുള്ള ‘എആര്‍എസ് ഗാര്‍ഡന്‍’ എന്ന സ്റ്റുഡിയോയില്‍ നിന്നാണ് ചെക്ക് മോഷ്ടിച്ചതെന്നാണ് ആരോപണം. 


താന്‍ മുന്‍പ് ഒപ്പിട്ട് ഓഫിസില്‍ സൂക്ഷിച്ചതായിരുന്നു ചെക്കുകള്‍. താന്‍ സ്റ്റുഡിയോയില്‍ ഇല്ലാത്ത സമയത്ത് അംബികയും സഹോദരനും ചേര്‍ന്ന് മോഷ്ടിച്ചുവെന്നാണ് രാധയുടെ പരാതി.


ചില ബില്ലുകളും നികുതികളും അടയ്ക്കുന്നതിനായും പൂന്തോട്ടം പരിപാലിക്കുന്നതിന്റെ ചെലവിനായുമാണ് താന്‍ ചെക്കുകള്‍ ഒപ്പിട്ട് വച്ചിരുന്നതെന്നാണ് രാധ പൊലീസിന് നല്‍കിയ വിശദീകരണം. 

തന്റെ സ്റ്റുഡിയോയുടെ പേര് മാറ്റിയ ശേഷം ബാങ്കില്‍ നിന്ന് പുതിയ ചെക്ക് ബുക്ക് വാങ്ങിയിരുന്നു. എന്നാല്‍ പഴയ ചെക്കുകള്‍ സൂക്ഷിച്ച് വച്ചിരുന്നു. 

ഈ പഴയ ചെക്ക് ബുക്കിലെ അഞ്ച് ചെക്കുകള്‍ പണമാക്കാനായി അംബിക ബാങ്കിലെത്തിയതായി ഒരു മെയില്‍ ലഭിച്ചപ്പോഴാണ് താന്‍ മോഷണ വിവരം അറിഞ്ഞതെന്നും രാധ വ്യക്തമാക്കി. പിന്നീട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ തട്ടിപ്പ് ബോധ്യമായെന്നും രാധ കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google