"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മുഖമന്ത്രി വി ഡി സതീശൻ മലപ്പുറത്തേക്ക് യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തിന് ഏകദേശ നിരക്ക് മണിക്കൂറിന് 7.50 ലക്ഷം രൂപ

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: മുഖമന്ത്രി വി ഡി സതീശൻ മലപ്പുറത്തേക്ക് തിങ്കളാഴ്ച യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തിന് ഏകദേശ നിരക്ക് മണിക്കൂറിന് 7.50 ലക്ഷം രൂപയാണ്. വിമാനത്തിന്റെ മാത്രം ചാർജ് 5.66 ലക്ഷമാണ്. പൊസിഷനിങ്ങ്, ഗ്രൗണ്ട് ഹാന്റ്ലിങ്, നികുതികൾ തുടങ്ങിയവ കൂടി ചേരുമ്പോൾ ഒന്നര മുതൽ രണ്ട് ലക്ഷം വരെ കൂടുതൽ ചെലവാകും.

നാല് യാത്രക്കാരെ വഹിക്കുന്ന ചെറിയ ജെറ്റ് വിമാനമാണ് എബ്രയേർ ഫോം 100 (ഇഎംബി-500). ഡിജിസിഎ രജിസ്ട്രേഷൻ അനുസരിച്ച് കേളചന്ദ്ര ലോജിസ്റ്റിക്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് മുഖ്യമന്ത്രിക്കായി എത്തിയത്. 

ഇവരുടെ വിലാസം 16, സെന്റ്. മാർക്ക്സ് റോഡ്, ബം​ഗളൂരു, കർണാടക – 560001 എന്നതാണെന്നാണ് വിവരം. വിമാനം ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചാണ് വി ഡി സതീശന്റെ മലപ്പുറം യാത്രയ്ക്കായി ഉപയോഗിച്ചത്.

Get more updates from Pudukad News on Google