"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള കോൺഗ്രസ് സംഘർഷം; ജില്ലാ പ്രസിഡണ്ടിൻ്റെ വാദങ്ങൾ തള്ളി നിയോജക മണ്ഡലം കമ്മിറ്റി

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൃശ്ശൂർ ജില്ലാ ഘടകത്തിലെ തർക്കങ്ങൾ; ജില്ലാ പ്രസിഡണ്ടിൻ്റെ വാദങ്ങൾ തള്ളി നിയോജകമണ്ഡലം കമ്മിറ്റി

 

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം കമ്മിറ്റിയെ പിരിച്ച് വിടാനും വർക്കിംഗ് പ്രസിസണ്ടിനെ നിയമിക്കാനും ജില്ലാ പ്രസിഡണ്ടിന് അധികാരമില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി . കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃത്വസമ്മേളനം സെപ്റ്റംബർ 18 ന് ഇരിങ്ങാലക്കുടയിൽ നടന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇരിങ്ങാലക്കുടക്കാരല്ലാത്ത ഒന്നോ രണ്ടോ കുബുദ്ധികളാണ് ഇതിൻ്റെ പുറകിൽ ഉള്ളത്. നിയോജകമണ്ഡലത്തിൽ പെട്ട ഭാരവാഹികളും അംഗങ്ങളും യോഗത്തിൽ പങ്കെടുത്തിട്ടില്ല. യോഗത്തിൽ പങ്കെടുത്ത മുൻ കൗൺസിലർ ഫെനി എബിൻ നിലവിൽ പാർട്ടിയിൽ ഇല്ല. ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വളരെ സജീവമായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു എംഎൽഎ യെ വളരെ സൃഷ്ടിക്കുവാൻ കമ്മിറ്റിയ്ക്ക് കഴിഞ്ഞതായി ജില്ലാ സെക്രട്ടറി സേതുമാധവൻ പറയംവളപ്പിൽ, നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. തൃശ്ശൂരിൽ അഡ്വ തോമസ് ഉണ്ണിയാടന് സൗഹ്യദ കൂട്ടായ്മ നൽകിയ സ്‌നേഹാദരം ചടങ്ങിൽ ആയിരത്തോളം പേരാണ് പങ്കെടുത്തത്. യൂത്ത് ഫ്രണ്ടിന് നിലവിൽ ഇരിങ്ങാലക്കുടയിൽ കമ്മിറ്റിയില്ലെന്ന് ജില്ലാ പ്രസിഡണ്ട് പറയുന്നതും ശരിയല്ല. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് , ടൗൺ മണ്ഡലം പ്രസിഡൻ്റ് പി ടി ജോർജ്ജ്, ജില്ലാ സെക്രട്ടറി സിജോയ് തോമസ് , ജില്ലാ സെക്രട്ടേറിയറ്റ് അംഗം സതീഷ് കാട്ടൂർ , നഗരസഭ കൗൺസിലർ മാഗ്ഗി വിൻസെൻ്റ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Get more updates from Pudukad News on Google