"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ജനവാസ മേഖലയിലിറങ്ങി കാട്ടുപന്നിക്കൂട്ടം, കപ്പയും വാഴയുമെല്ലാം കുത്തി നശിപ്പിച്ചു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ നടപടി വേണമെന്ന് ആവശ്യമുയരുന്നു

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: പാറത്തോട് പഞ്ചായത്തിലെ പറത്താനം പുറംമുട്ടി പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നു.

കഴിഞ്ഞദിവസം രാത്രിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായ കൃഷിനാശമാണ് വരുത്തിവെച്ചത്. 

ഏക്കറുകണക്കിന് സ്ഥലത്തെ കപ്പ, വാഴയും കുത്തിമറിച്ച് നശിപ്പിച്ചു. കാട്ടുപന്നിശല്യം നിത്യസംഭവമായതോടെ പന്നികളെ വെടിവെച്ചുകൊല്ലാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

വടക്കേതകിടിയേൽ പി.സി. ആന്റണി, മുതുപ്ലാക്കൽ അനിൽ കുര്യൻ, ആന്റോ പറത്താനം, ബിജു കരിമ്പനയ്ക്കൽ, വി.സി. ദേവസ്യ വടക്കേതകിടിയേൽ, സാബു അടമ്പകല്ലേൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് പന്നിക്കൂട്ടം പ്രധാനമായും നാശനഷ്ടം ഉണ്ടാക്കിയത്.

 ഇതിൽ അനിൽ കുര്യൻ, ആന്റോ എന്നിവർ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തെ 1200-ൽപരം മൂട് കപ്പയാണ് പന്നികൾ കുത്തി നശിപ്പിച്ചത്.

വലിയ കൃഷിനാശമാണ് കർഷകർക്കു ണ്ടായിരിക്കുന്നത്. ബാങ്ക് വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയ പാവപ്പെട്ട കർഷകരെല്ലാം ഇതോടെ വലിയ കടക്കെണിയിലായി.

 പലർക്കും ഭൂമിയുടെ പാട്ടത്തുക നൽകാൻ പോലും വഴിയില്ലാത്ത അവസ്ഥയാണ്. വരും ദിവസങ്ങളിൽ കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

കൂടാതെ, നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വീട്ടുമുറ്റത്തെ കൃഷികൾ വരെ പന്നികൾ നശിപ്പിച്ചിട്ടുണ്ട്.

 കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ നിലവിൽ കർഷകരുടെ ഉപജീവനമാർഗ്ഗം തകർത്തതിന് പുറമെ മനുഷ്യജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.

 അതിനാൽ, പഞ്ചായത്തും ഇടപെട്ട് പ്രദേശത്തെ ജനവാസ മേഖലയിൽ ഇറങ്ങുന്നു കാട്ടുപന്നികളെ വെടിവെച്ചു കൊല്ലണമെന്നു പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Get more updates from Pudukad News on Google