മാസപ്പടി കേസിൽ പിണറായിക്കെതിരായ അന്വേഷണം: സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് CPIM, ശക്തമായ പ്രതിഷേധം | CPIM Protests
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഐഎം. വിഷയത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കും കോഴിക്കോട് മുതലക്കുളത്തും പാർട്ടി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകീട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.(CPIM Protests As Crime Branch Launches Preliminary Inquiry In CMRL Case)
അതേസമയം, കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മകൾ വീണ ടി., പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡി ജി പിക്കാണ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
നടപടികൾക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും കേസിൽ തുടർന്നുള്ള എഫ്.ഐ.ആർ രജിസ്ട്രേഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കുക.
Story Summary
The CPIM is launching protests in Thiruvananthapuram and Kozhikode following the government’s decision to order a preliminary Crime Branch SIT probe into the CMRL case based on an ED letter. The investigation involves Pinarayi Vijayan, his daughter Veena T, and P.A. Mohamed Riyas, with further steps awaiting the initial inquiry report.




