"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

2019ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ബോംബ് സ്ഫോടന കേസ്. 14 പേർ കുറ്റക്കാരെന്ന് ശ്രീലങ്കൻ ഹൈക്കോടതി

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊളംബോ: 2019ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ബോംബ് സ്ഫോടന കേസിൽ 14 പേർ കുറ്റക്കാരെന്ന് ശ്രീലങ്കൻ ഹൈക്കോടതി. കൊലപാതകം, ഭീകരവാദ ഗൂഢാലോചന, തോക്കുകളും സ്ഫോടകവസ്തുക്കളും കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്. 

കൊളംബോയിലെ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായാണ് സ്ഫോടനം നടന്നത്.


2019 ഏപ്രിൽ 21ന് മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനത്തിൽ 270 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 45 പേർ വിദേശികളായിരുന്നു. 


ആക്രമണം നടത്തിയ എല്ലാ ചാവേറുകളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ആശയധാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്ന ശ്രീലങ്കയിലെ രണ്ട് പ്രാദേശിക ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് ആക്രമണവുമായി ബന്ധിപ്പിക്കപ്പെട്ടത്.

സെന്റ് ആന്റണീസ് (കൊളംബോ), സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് (നെഗോംബോ), സിയോൺ ചർച്ച് (മട്ടക്കലോവ) എന്നീ പള്ളികളിലും ഷാംഗ്രി-ലാ, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഫൈവ് സ്റ്റാർ ഹോട്ടലുകളിലുമായിരുന്നു ചാവേർ ആക്രമണം നടന്നത്. 

കൃത്യമായ വിവരം ലഭിച്ചിട്ടും സ്ഫോടനം തടയുന്നതിൽ പരാജയപ്പെട്ടതിന്, ശ്രീലങ്കൻ മുൻ പോലീസ് മേധാവി പുജിത് ജയസുന്ദര, മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ.

Get more updates from Pudukad News on Google