"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികളെയാണ് ആന ആക്രമിച്ചത്. വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി പുഴയിൽ നിന്ന് മാറാതെ സാഹസം കാട്ടിയതാണ് ഒരാളുടെ ജീവൻ നഷ്ടമാകുന്നതിലേക്ക് വഴിവച്ചതെന്ന് അധികൃതർ

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

അട്ടപ്പാടി: പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്.


തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികളെയാണ് ആന ആക്രമിച്ചത്. വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി പുഴയിൽ നിന്ന് മാറാതെ സാഹസം കാട്ടിയതാണ് ഒരാളുടെ ജീവൻ നഷ്ടമാകുന്നതിലേക്ക് വഴിവച്ചത്. 


ആനയുടെ ആക്രമണത്തിൽ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയ സ്ത്രീയെ ഗുരുതര പരിക്കുകളോടെ താവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയെ കാണാൻ സാഹസം കാട്ടിയതാണ് അപകടമായതെന്നും അപായ മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ പുഴയിൽ നിന്ന് മാറിയില്ലെന്നും വനപാലകർ പറഞ്ഞു.

 

Get more updates from Pudukad News on Google