"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സിയാൽ ശീതകാല സമയക്രമം : ബാങ്കോക്കിലേക്ക് പുതിയ സർവീസ്; കൊൽക്കത്ത സർവ്വീസ് പുനരാരംഭിക്കും

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബാങ്കോക്കിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ കൂടി ഉൾപ്പെടുത്തി സിയാൽ ശീതകാല സമയക്രമം. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 28 വരെയുള്ള ശീതകാല സമയക്രമത്തിലാണ് തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള കണക്ടിവിറ്റി കൂടുതൽ ശക്തമാക്കുന്ന പുതിയ സർവീസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര മേഖലയിൽ കൊൽക്കത്തയിലേക്കും തിരുവനന്തപുരത്തേക്കും ഇൻഡിഗോ ദിവസേന സർവീസ് നടത്തും. ഇതോടെ പ്രധാന ഗൾഫ് കേന്ദ്രങ്ങളിലേക്കും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുമുള്ള കണക്ടിവിറ്റി കൂടുതൽ ശക്തമാകും.


ഗൾഫ് മേഖലയിലേക്കും ആഭ്യന്തര മേഖലയിലേക്കും കൂടുതൽ സർവീസുകൾ പട്ടികയിലുണ്ട്. ഇൻഡിഗോ ഫുജൈറയിലേക്ക് ദിവസേന സർവീസ് നടത്തും. ആകാശ എയർ ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കും ദിവസേന സർവീസുകൾ നടത്തും.


 

ആഭ്യന്തര മേഖലയിൽ കൊൽക്കത്തയിലേക്കും തിരുവനന്തപുരത്തേക്കും ഇൻഡിഗോ ദിവസേന സർവീസ് നടത്തും. ഇതോടെ പ്രധാന ഗൾഫ് കേന്ദ്രങ്ങളിലേക്കും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുമുള്ള കണക്ടിവിറ്റി കൂടുതൽ ശക്തമാകും.

2026 വേനൽകാല ഷെഡ്യൂളിൽ ആഴ്ചയിൽ 1,544 സർവീസുകളാണ് ഉണ്ടായിരുന്നത്. വിന്റർ ഷെഡ്യൂളിൽ ഇത് 1,766 ആയി ഉയർന്നു. 14.4 ശതമാനമാണ് വർധന. ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ ഏതാണ്ട് സമാനമായ വളർച്ചയാണ് ഉണ്ടായത്. ശീതകാല സമയക്രമം പ്രകാരം സിയാലിൽ ആകെ ആഴ്ചയിൽ 1,766 വിമാന സർവീസുകളാണുള്ളത്.

ഇതിൽ 881 സർവീസുകൾ കൊച്ചിയിൽനിന്ന് പുറപ്പെടുന്നതും 885 സർവീസുകൾ കൊച്ചിയിലേക്കെത്തുന്നതുമാണ്. 28 വിമാനക്കമ്പനികളാണ് സിയാലിൽനിന്ന് സർവീസ് നടത്തുന്നത്. ആകെ 32 വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ.


ഇതിൽ 13 ആഭ്യന്തര വിമാനത്താവളങ്ങളും 19 രാജ്യാന്തര വിമാനത്താവളങ്ങളുമുണ്ട്. പ്രതിദിനം ശരാശരി 252 വിമാന നീക്കങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.


ബാങ്കോക്ക് സുവർണഭൂമി എയർപോർട്ടിലേക്കുള്ള  നാല് പ്രതിവാര സർവീസുകൾ സിയാലിന്റെ തെക്കു-കിഴക്കൻ ഏഷ്യൻ കണക്ടിവിറ്റിക്ക് കൂടുതൽ കരുത്തേകും.

നിലവിൽ ബാങ്കോക്ക്-ഡോൺ മുവാങ്, ക്വാലാലംപൂർ, സിംഗപ്പൂർ, മാലി, കൊളംബോ എന്നിവിടങ്ങളിലേക്കും സിയാലിൽനിന്ന് സർവീസുകളുണ്ട്. തെക്കൻ, തെക്കു-കിഴക്കൻ ഏഷ്യയിലെ ആറ് വിമാനത്താവളങ്ങളിൽനിന്നായി ആഴ്ചയിൽ 93 സർവീസുകളാണ് നിലവിലുള്ളത്.

പുതിയ സുവർണഭൂമി സർവീസ് കൂടി വരുന്നതോടെ ബാങ്കോക്കിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കും കൊച്ചിയിൽനിന്ന് കണക്ടിവിറ്റി ലഭിക്കും. ഇതോടെ തായ്‌ലാൻഡിലേക്കും ഫാർ ഈസ്റ്റിലെ മറ്റ് കേന്ദ്രങ്ങളിലേക്കുമുള്ള യാത്രാ സൗകര്യങ്ങൾ കൂടുതൽ വിപുലമാകും.

“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ സിയാൽ നടത്തുന്നുണ്ട്. യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇതിനകം തന്നെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

 


വീട്ടിൽനിന്ന് ബാഗേജ് ശേഖരിക്കുന്നതിനുള്ള സൗകര്യവും പ്രത്യേക സഹായം ആവശ്യമായ യാത്രക്കാർക്കായി മെച്ചപ്പെട്ട സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു,” CIAL മാനേജിങ് ഡയറക്ടർ  എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.


ശീതകാല സമയക്രമത്തിൽ ഗൾഫ് മേഖലയിലെ 13 വിമാനത്താവളങ്ങളിലേക്കും സിയാലിൽനിന്ന് സർവീസുകളുണ്ടാകും. അബുദാബി, ദുബായ്, ദോഹ, കുവൈത്ത്, റിയാദ്, മസ്കത്ത്, ഷാർജ, ജിദ്ദ, ബഹ്റൈൻ, ദമ്മാം, ഫുജൈറ, റാസൽഖൈമ, സലാല എന്നിവയാണ് ഗൾഫ് ശൃംഖലയിലെ വിമാനത്താവളങ്ങൾ. ഈ മേഖലയിൽ ആഴ്ചയിൽ 327 അറൈവലുകളാണുള്ളത് .


പുതിയ സർവീസുകളുടെ ഭാഗമായി ഫുജൈറ, ദുബായ്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള ദിവസേനയുള്ള സർവീസുകളും ഗൾഫ് കണക്ടിവിറ്റിക്ക് കൂടുതൽ കരുത്തേകും.


ആഭ്യന്തര മേഖലയിൽ 13 വിമാനത്താവളങ്ങളിലേക്കായി ആഴ്ചയിൽ 465 അറൈവലുകളാണുള്ളത്. ബെംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് സർവീസ് ആവൃത്തിയിൽ മുന്നിലുള്ള പ്രധാന നഗരങ്ങൾ. ആഭ്യന്തര സർവീസ് കണക്കിൽ ബെംഗളൂരുവാണ് ഏറ്റവും മുന്നിൽ. അന്താരാഷ്ട്ര സർവീസുകളുടെ പട്ടികയിൽ അബുദാബിയും. 638 പ്രതിവാര വിമാന സർവീസുകളുമായി പട്ടികയിൽ ഒന്നാമത് ഇൻഡിഗോയാണ്.

Get more updates from Pudukad News on Google