"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യക്കാരൻ മരിച്ചു

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ദുബൈയ്: ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. യുപി സ്വദേശി സൂരജ് യാദവിനാണ് ജീവൻ നഷ്ടമായതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. കപ്പലിൽ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാർ ഉൾപ്പെടെ 28 പേരാണ്.

ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. 

ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവർത്തനം ഉൾപ്പെടെ നൽകിയ പിന്തുണയ്ക്ക് ഒമാൻ അധികൃതർക്ക് നന്ദി അറിയിക്കുന്നുവെന്നും ഇന്ത്യ. മേഖലയിൽ സമാധാനം പുനഃ സ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്ന് ഇന്ത്യ ആവർത്തിച്ചു.

Get more updates from Pudukad News on Google