"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ബിജെപി പുറത്ത്: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. സിപിഎം പിന്തുണച്ചതോടെയാണ് കോൺ​ഗ്രസിന് ഭരണം ലഭിച്ചത്

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിന് വിജയം. പ്രസിഡന്റായി കോൺഗ്രസിലെ ജ്യോതിശ്രീയും വൈസ് പ്രസിഡന്റായി അഗസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു. 

19 അംഗ ഭരണസമിതിയിൽ കോൺഗ്രസ്-7, ബിജെപി-7, സിപിഎം-5 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ ബിജെപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടിയിരുന്നു. 


എന്നാൽ ആറ് മാസത്തിന് ശേഷം കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെ പ്രമേയം പാസാകുകയും ബിജെപിക്ക് ഭരണം നഷ്ടമാകുകയുമായിരുന്നു.


ബുധനാഴ്ച രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് വി വിനിതയും കോൺഗ്രസിൽ നിന്ന് ജ്യോതിശ്രീയും സിപിഎമ്മിൽ നിന്ന് രജിതയുമാണ് മത്സരിച്ചത്. 

ആദ്യ റൗണ്ടിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ, ഏഴ് വോട്ടുകൾ വീതം നേടിയ കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികൾ തമ്മിൽ രണ്ടാം റൗണ്ട് മത്സരം നടന്നു. ഇതിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഒൻപത് വോട്ടുകളും ബിജെപിക്ക് ഏഴ് വോട്ടുകളും ലഭിച്ചു. 


മൂന്ന് വോട്ടുകൾ അസാധുവായി. സിപിഎമ്മിൻ്റെ രണ്ട് അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുകയും മൂന്നുപേർ വോട്ട് അസാധുവാക്കുകയുമായിരുന്നു. ഇതോടെ ജ്യോതിശ്രീ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.


ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് അഗസ്റ്റിനും ബിജെപിയിൽ നിന്ന് ദിനേശ് കുമാറും സിപിഎമ്മിൽ നിന്ന് സുജിത്തുമാണ് മത്സരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടിങ് നില ഇവിടെയും ആവർത്തിച്ചതോടെ അഗസ്റ്റിൻ വൈസ് പ്രസിഡന്റായി വിജയിച്ചു.

Get more updates from Pudukad News on Google