loader image
കരൂർ ദുരന്തത്തിൽ കുടുങ്ങി വിജയ്; പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്തു, 12-ന് ഹാജരാകാൻ നോട്ടീസ്!

കരൂർ ദുരന്തത്തിൽ കുടുങ്ങി വിജയ്; പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്തു, 12-ന് ഹാജരാകാൻ നോട്ടീസ്!

മിഴ്‌നാട് രാഷ്‌ട്രീയത്തെയും സിനിമാലോകത്തെയും ഒരേപോലെ പിടിച്ചുലച്ച കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ പ്രചാരണ വാഹനം പനയൂരിലെ വീട്ടിൽ നിന്ന് സിബിഐ സംഘം കസ്റ്റഡിയിലെടുത്തു. ഈ വാഹനം ഇപ്പോൾ കരൂരിലെ സിബിഐ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വരാനിരിക്കുന്ന ജനുവരി 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ വിജയ്‌ക്ക് നേരത്തെ തന്നെ നോട്ടീസ് ലഭിച്ചിരുന്നു.

കരൂർ ദുരന്തം ഒരു നടുക്കുന്ന ഓർമ്മ

2025 സെപ്റ്റംബർ 27-നാണ് രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത്. വിജയ് പങ്കെടുത്ത ടിവികെ റാലിയിലെ അമിതമായ തിരക്കിനെത്തുടർന്നുണ്ടായ അപകടത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടമായത്. 60-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് സുപ്രീം കോടതിയാണ് ഒക്ടോബർ 13-ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മദ്രാസ് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (SIT) റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഈ ഇടപെടൽ.

Also Read: ബെംഗളൂരുവിൽ ഡെലിവറി ഏജന്റിന് ക്രൂര മർദ്ദനം; ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

See also  വെറും 2.9 സെക്കൻഡിൽ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം! ലോകത്തെ ഞെട്ടിച്ച് ദോഹയുടെ ഇൻ്റർനെറ്റ് വേഗത

അന്വേഷണം മുറുകുന്നു

കേസ് ഏറ്റെടുത്ത ശേഷം ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന ഉൾപ്പെടെയുള്ള പ്രമുഖരെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പലരുടെയും ചോദ്യം ചെയ്യൽ 10 മണിക്കൂറിലധികം നീണ്ടുനിന്നു. സ്വന്തം പാർട്ടിയുടെ കൂടി ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണം നടക്കുന്നത് എന്നതുകൊണ്ട് തന്നെ, വരും ദിവസങ്ങളിൽ വിജയ്‌യുടെ മൊഴി കേസിൽ അതിനിർണ്ണായകമാകും.

The post കരൂർ ദുരന്തത്തിൽ കുടുങ്ങി വിജയ്; പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്തു, 12-ന് ഹാജരാകാൻ നോട്ടീസ്! appeared first on Express Kerala.

Spread the love

New Report

Close