loader image
ഇ.പി. വീണ്ടും മത്സരരംഗത്തേക്ക്? സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇ.പി. ജയരാജൻ

ഇ.പി. വീണ്ടും മത്സരരംഗത്തേക്ക്? സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇ.പി. ജയരാജൻ

രാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേതാണെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള തന്റെ ആഗ്രഹം പാർട്ടി വേദികളിൽ അറിയിക്കുമെന്നും സിറ്റിങ് എം.എൽ.എമാർ തന്നെ മത്സരിക്കണമെന്ന് പറയുന്നതിൽ വലിയ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിചയസമ്പന്നർ വേണമെന്ന വാദങ്ങൾ പലപ്പോഴും കഴമ്പില്ലാത്ത വ്യാഖ്യാനങ്ങൾ മാത്രമാണ്. പരിചയസമ്പന്നരായവർ പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും മന്ത്രിമാർക്ക് അനുഭവപരിചയം ഇല്ലെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്; വിമർശനവുമായി രമേശ് ചെന്നിത്തല

ആരോഗ്യമുള്ളിടത്തോളം കാലം ജനസേവനത്തിൽ തുടരാനാണ് ആഗ്രഹമെന്നും കമ്മ്യൂണിസ്റ്റ് പൊതുപ്രവർത്തനം ജീവിതത്തിന്റെ അവസാനം വരെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ നായകനെന്ന് വിശേഷിപ്പിച്ച ജയരാജൻ, വികസന കാര്യത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണെന്നും അഭിപ്രായപ്പെട്ടു. തന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ രചന ആരംഭിച്ചതായും ആദ്യ പുസ്തകത്തിൽ പറയാൻ വിട്ടുപോയതും പൊതുസമൂഹത്തിന് ഇതുവരെ അറിയാത്തതുമായ പല കാര്യങ്ങളും ഇതിലുണ്ടാകുമെന്നും ഇ.പി. ജയരാജൻ വെളിപ്പെടുത്തി.

See also  ഇനി ക്യൂ നിൽക്കണ്ട! പിഎഫ് പണം യുപിഐ വഴി പിൻവലിക്കാം; വിപ്ലവകരമായ മാറ്റങ്ങളുമായി ഇപിഎഫ്ഒ 3.0

The post ഇ.പി. വീണ്ടും മത്സരരംഗത്തേക്ക്? സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇ.പി. ജയരാജൻ appeared first on Express Kerala.

Spread the love

New Report

Close