മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കണമെന്ന് കോക്രോച്ച് ജനത പാർട്ടി: ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം
Current: മലയാളം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കണമെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി).
അല്ലാത്തപക്ഷം പാർട്ടി വീണ്ടും രാജ്യവ്യാപക സമരം ആരംഭിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാർ രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്നും അതിനാൽ അദ്ദേഹം സ്ഥാനത്തുനിന്ന് ഒഴിയണമെന്നും സിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അദ്ദേഹം രാജിവയ്ക്കുന്നതുവരെ പിന്നോട്ടില്ലെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെടുന്നതിനോടൊപ്പം, നിലവിലുള്ള എസ്ഐആർ നടപടികൾ മരവിപ്പിക്കണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ രാജ്യവ്യാപക പ്രതിഷേധ സമരങ്ങളിലേക്ക് കടക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി.




