"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

“ഓപ്പറേഷൻ തണ്ടർ – നിയർ സ്കൂൾ” : കൊല്ലത്ത് സ്കൂൾ പരിസരത്ത് നിന്നും വൻ നിരോധിത പുകയില ശേഖരം പിടികൂടി. എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 5 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പ്രതി പിടിയിൽ

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊല്ലം: സ്കൂൾ പരിസരങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി എക്സൈസ് നടപ്പിലാക്കുന്ന “ഓപ്പറേഷൻ തണ്ടർ – നിയർ സ്കൂൾ” പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ പുകയില ശേഖരം പിടികൂടി. കൊല്ലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 5 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

കൊല്ലം എക്സൈസ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. വിജയകുമാറിന്റെ നേതൃത്വത്തിൽ നീണ്ടകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.


നീണ്ടകര, എസ്.എൻ മന്ദിരം വീട്ടിൽ വിനോദിന്റെ വീട്ടിലെ രഹസ്യമുറിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.


പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് വ്യക്തമാക്കി. കരുനാഗപ്പള്ളി, തഴവ മേഖലകളിലെ റീട്ടെയിൽ വിതരണത്തിനായി എത്തിച്ചതാണ് ഈ ശേഖരമെന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ വിനോദിനെതിരെ സിഒടിപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Get more updates from Pudukad News on Google