"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മാംദാനിയുടെ ജനപ്രീതി ന്യൂ യോർക്കിലെ മറ്റെല്ലാ നേതാക്കളെയും പിന്നിലാക്കുന്നതെന്നു സർവേ

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂ യോർക്ക് സിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളിൽ ഏറ്റവുമധികം ജനപ്രീതി മേയർ സോഹ്രാൻ മാംദാനിക്കാണെന്നു അദ്ദേഹം സ്ഥാനമേറ്റു 9 മാസം പിന്നിടുമ്പോൾ നടത്തിയ സർവേയിൽ കാണുന്നു.

ക്വിനിപിയാക് യൂണിവേഴ്സിറ്റി ബുധനാഴ്ച്ച പുറത്തു വിട്ട സർവേയിൽ മാംദാനിക്കു ന്യൂ യോർക്കിൽ ഗവർണർ കാത്തി ഹോക്കലിനുള്ള ജനപ്രീതി തന്നെയുണ്ട്: 44%. എന്നാൽ ഇന്ത്യൻ വംശജനായ ആദ്യത്തെ മുസ്ലിം മേയർക്ക് 36% എതിർപ്പുമുണ്ട്. 15% പേർ ആവട്ടെ, മാംദാനിയെ കുറിച്ചു കേട്ടിട്ടേയില്ല എന്നു പറഞ്ഞു.

ക്വിനിപിയാക് പോളിംഗ് പുറത്തുവന്ന അന്നു തന്നെ സിയെന്ന നൽകിയ സർവേയിലും മാംദാനിക്കു 44% ജനപ്രീതി തന്നെ കാണുന്നു. എന്നാൽ അത്രയും തന്നെ എതിർപ്പുമുണ്ട്. സംസ്ഥാനതലത്തിൽ മാംദാനിക്കു സ്ത്രീകളുടെ ഇടയിൽ 10% ലീഡുണ്ട്.

മറ്റു നേതാക്കളിൽ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ശ്രമിക്കുന്ന ഡെമോക്രാറ്റിക് റെപ്. അലെക്സാൻഡ്രിയ ഒക്കെഷ്യോ-കോർടസിനു 41% ജനപ്രീതി കണ്ടു. 36% പേർ അവരെ തള്ളിക്കളയുന്നുമുണ്ട്.

സെനറ്റിലെ ഡെമോക്രാറ്റിക് നേതാവായ ചക് ഷൂമറെ ന്യൂ യോർക്ക് തള്ളിക്കളയുന്നത് 51% ഭൂരിപക്ഷത്തിലാണ്. അദ്ദേഹത്തിന്റെ ജനപിന്തുണ വെറും 34% മാത്രം.

മാംദാനിയുടെ രാഷ്ട്രീയ അടിത്തറയായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്സ് ഓഫ് അമേരിക്കയ്ക്കും ജനപിന്തുണ കുറവാണ്: 29%. അതേ സമയം 43% പേർ എതിർക്കുന്നു.

ഗവർണർ ഹോക്കലിനു സംസ്ഥാനതലത്തിൽ 46% പിന്തുണയുണ്ട്, 43% എതിർപ്പും.ന്യൂ യോർക്ക് സിറ്റിയിൽ അവരെ 53% പേർ പിന്തുണയ്ക്കുന്നു.

റിപ്പബ്ലിക്കൻ എതിരാളി ബ്രൂസ് ബ്ലെയ്ക്ക്മാനെതിരെ ഹോക്കലിനു 58-39% ലീഡുണ്ട്.അഞ്ചു ബറകളിൽ മറ്റെല്ലാ നേതാക്കളെയും പിന്നിലാക്കുന്ന 60% ജനപിന്തുണയാണ് മാംദാനിക്കുള്ളത്.

തള്ളിക്കളയുന്നവർ 29% മാത്രം.ഇടക്കാല തിരഞ്ഞെടുപ്പിൽ ന്യൂ യോർക്കിൽ മാത്രമേ പ്രചാരണം നടത്തൂ എന്നു മാംദാനി വ്യക്തമാക്കിയിട്ടുണ്ട്.

നഗരത്തിന്റെ കാര്യങ്ങൾ കഴിഞ്ഞു മാത്രമേ ദേശീയ രാഷ്ട്രീയം പരിഗണിക്കൂ എന്നതാണ് നിലപാട്. മംദാനി ആണ് ഏറ്റവും ജനപ്രിയം

Get more updates from Pudukad News on Google