യുഎസിൽ നടപ്പാക്കിയത് 28 പേരുടെ വധശിക്ഷ; ഒലജുവ റാമെയെ വധിച്ചത് വിഷം കുത്തിവച്ച്
🌐 Select your Language:
Current: മലയാളം
Current: മലയാളം

ഹൂസ്റ്റൺ: കൊക്കെയ്ൻ മോഷണ ശ്രമത്തിനിടെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കെർസാൻ ഒലജുവ റാമെയ്ക്ക് (41) വധശിക്ഷ നടപ്പാക്കി. ടെക്സസിൽ 20052005 ഓഗസ്റ്റ് 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹണ്ട്സ്വില്ലെയിലെ ടെക്സസ് സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
ഇതോടെ ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആറാമത്തെ വ്യക്തിയായി ഒലജുവ റാമെ മാറി. ഈ വർഷം ഇതുവരെ അമേരിക്കയിലുടനീളം 28 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ടിഫാനി പീക്കോക്ക് (18), സാമുവൽ റോബർട്ട്സ് (24), സെൽസോ ലോപ്പസ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യം നടക്കുമ്പോൾ റാമെയ്ക്ക് 20 വയസ്സായിരുന്നു പ്രായം.
Get more updates from Pudukad News on Google




