"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

എരുമേലി പ്രൈവറ്റ് ബസ്‌ സ്റ്റാൻഡിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ തർക്കം രൂക്ഷം; സ്ഥലത്ത് പലതവണ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പോലീസ് എത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ഇവർ മടങ്ങിയതിന് പിന്നാലെ വീണ്ടും തർക്കങ്ങൾ പതിവാകുകയാണ്

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: എരുമേലിയിൽ ഓട്ടോറിക്ഷകൾക്കായി കൃത്യമായൊരു സ്റ്റാൻഡ് ക്രമീകരണം നടപ്പാണമെന്ന് ആവശ്യം. എരുമേലി പ്രൈവറ്റ് ബസ്‌റ്റാൻഡിൽ ഓട്ടോറിക്ഷ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ തമ്മിലുള്ള തർക്കവും ചേരിപ്പോരും കൂടുതൽ രൂക്ഷമായതോടെയാണ് സ്റ്റാൻഡ് ആവശ്യം ഉയർന്നിരിക്കുന്നത്. 

സ്ഥലസൗകര്യം കുറവുള്ള ബസ്‌റ്റാൻഡിലെ പ്രധാന സ്റ്റാൻഡിൽ വണ്ടിയിട്ട് സർവീസ് നടത്തണമെന്ന് കനകപ്പലം സ്വദേശികളായ  യുവാക്കൾ നിർബന്ധം പിടിക്കുന്നതാണ് മറ്റു തൊഴിലാളികളെ ചൊടിപ്പിച്ചിരിക്കുന്നത്. 

പുതിയതായി എത്തിയ യുവാക്കളെ ഇവിടെ ഓട്ടോ ഓടിക്കാൻ സമ്മതിക്കാതെ ഒരുവിഭാഗം തൊഴിലാളികൾ ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും ഓടിക്കുന്നതായി പരാതിയുണ്ട്.


സ്ഥലത്ത് പലതവണ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പോലീസ് എത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും, ഇവർ മടങ്ങിയതിന് പിന്നാലെ വീണ്ടും തർക്കങ്ങൾ പതിവാകുകയാണ്. 


നിയമാനുസൃതമായ പെർമിറ്റ് ഉള്ളതിനാൽ എരുമേലിയിൽ എവിടെ വേണമെങ്കിലും തങ്ങൾക്ക് വാഹനം ഓടിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റും പോലീസും അനുവാദം നൽകിയിട്ടുണ്ടെന്നാണ് യുവാക്കൾ പറയുന്നത്.

എന്നാൽ നിലവിലെ സ്റ്റാൻഡ് തൊഴിലാളികൾ ഇതിനെതിരെ ശക്തമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. കനകപ്പാലത്തു നിന്നും എരുമേലി ബസ്‌റ്റാൻഡിലേക്ക് എത്തുന്നതിനിടയിൽ ഏഴോളം മറ്റ് ഓട്ടോ സ്റ്റാൻഡുകൾ ഉള്ളപ്പോൾ, തീരെ സ്ഥലസൗകര്യം കുറവുള്ള എരുമേലി പ്രൈവറ്റ് ബസ്‌റ്റാൻഡിൽ തന്നെ സർവീസ് ആരംഭിക്കണമെന്ന് യുവാക്കൾ ശാഠ്യം പിടിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ഇവർ ചോദിക്കുന്നത്. 


ഇതിന് പുറമെ, യാതൊരുവിധ നിയമപരമായ രേഖകളുമില്ലാത്ത നിരവധി ഓട്ടോറിക്ഷകൾ എരുമേലിയിൽ അനധികൃതമായി സർവീസ് നടത്തുന്നുണ്ടെന്നും തൊഴിലാളികൾ ആരോപിക്കുന്നു.


പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. പൊതുജനങ്ങളും യാത്രക്കാരും ഏറെയെത്തുന്ന പ്രൈവറ്റ് ബസ്‌റ്റാൻഡിലെ ഈ പ്രതിദിന തർക്കങ്ങൾ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അതിനാൽ പഞ്ചായത്തും മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി അടിയന്തര യോഗം വിളിച്ച് കൃത്യമായ ഓട്ടോ സ്റ്റാൻഡ് ക്രമീകരണം പൂർത്തിയാക്കണമെന്നും വ്യാജ സർവീസുകൾക്കെതിരെ കർശന നടപടിയെടുത്ത് തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Get more updates from Pudukad News on Google