ഗ്യാനേഷ് കുമാർ പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടികൾ മാറ്റിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: വിവാദങ്ങൾ ചൂടുപിടിക്കുന്നു | Election Commission
Current: മലയാളം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിലും വാരണാസിയിലും യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കാനിരുന്ന രണ്ട് പ്രമുഖ വോട്ടർ ബോധവൽക്കരണ പരിപാടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളാണ് ഒഴിവാക്കിയത്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കമ്മീഷനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ തീരുമാനം.(Election Commission Postpones Youth Voter Programmes In Meerut And Varanasi)
ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ കമ്മീഷന്റെ തീരുമാനങ്ങളിൽ അതൃപ്തി അറിയിച്ച് കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ, രാഹുൽ ഗാന്ധിയും കോക്രോച്ച് ജനതാ പാർട്ടിയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യ ബോധവൽക്കരണം ലക്ഷ്യമിട്ട് നടത്തുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് (ELC 2.0), ഇ.സി.ഐ.നെറ്റ് (ECINET) പരിപാടികളാണ് മാറ്റിവെച്ചിരിക്കുന്നത്. തീയതികളിലെ മാറ്റം സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും, വേദികളുടെ ലഭ്യതയും സമയക്രമവും അനുസരിച്ച് ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
Story Summary
The Election Commission has indefinitely postponed two youth voter awareness programmes in Meerut and Varanasi that Chief Election Commissioner Gyanesh Kumar was scheduled to address. The postponement comes amid political pressure for the CEC’s resignation and reports of internal rifts within the poll body over the Special Intensive Revision process.




