"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം: ഇനിമുതൽ കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം | Kerala Vigilance

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Vigilance

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം നിലവിൽ വന്നു. ഇനി മുതൽ റെയ്ഡ് വേളകളിലും പ്രത്യേക ഔദ്യോഗിക പരിപാടികളിലും കേന്ദ്ര അന്വേഷണ ഏജൻസികളുടെ മാതൃകയിലുള്ള പ്രത്യേക ജാക്കറ്റുകൾ ഉദ്യോഗസ്ഥർ ധരിക്കും.(Kerala Vigilance Officers Get New Jacket Uniform Ramesh Chennithala Inaugurates)

വിജിലൻസ് ഉദ്യോഗസ്ഥന് പുതിയ യൂണിഫോം ധരിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിജിലൻസിൽ മികച്ച സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥർക്കുള്ള ‘ബാഡ്ജ് ഓഫ് ഓണർ’ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഡി.ജി.പി. റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

Story Summary

Kerala Vigilance and Anti-Corruption Bureau officers have received a new uniform, featuring official jackets modeled after central investigation agencies for raids and special events. Home Minister Ramesh Chennithala inaugurated the uniform and also distributed the Badge of Honor to outstanding vigilance officers.

Get more updates from Pudukad News on Google