"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വടകര എം.ഡി.എം.എ കേസിലെ മുഖ്യപ്രതിയായ അധ്യാപിക കീർത്തനയ്ക്ക് സ്റ്റേഷൻ പരിസരത്ത് കുത്തേറ്റു. ആക്രമണം നടത്തിയത് പങ്കാളി വിനീഷ്. ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ വനിതാ സ്റ്റേഷൻ പരിസരത്ത് വെച്ച് അക്രമം. ഗുരുതര പരിക്കേറ്റ കീർത്തനയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമി പോലീസ് കസ്റ്റഡിയിൽ

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

വടകര: സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ച വടകര ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതിയായ അധ്യാപിക കീർത്തനയ്ക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പങ്കാളിയുടെ ക്രൂരമായ കത്തിക്കുത്തേറ്റു.

ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിലെത്തി ഒപ്പിടാൻ എത്തിയപ്പോഴാണ് ലഹരിക്കേസിലെ ഒന്നാം പ്രതിയായ കീർത്തനയെ പങ്കാളി വിനീഷ് വടകര വനിതാ പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെത്തുടർന്ന് ആഴ്ചയിൽ രണ്ട് ദിവസം വടകര പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന കർശന വ്യവസ്ഥയുണ്ടായിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനായി വനിതാ പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് കയറുന്നതിനിടെയാണ് മറഞ്ഞുനിന്ന വിനീഷ് കത്തിയുമായി ചാടിവീണ് തുരുതുരെ കുത്തിപ്പരിക്കേൽപ്പിച്ചത്.

പെട്ടെന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ നിലവിളിച്ചുവീണ കീർത്തനയെ പോലീസുകാരും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അക്രമി വിനീഷിനെ പോലീസ് സംഘം തൽക്ഷണം ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.

പേരാമ്പ്ര ബി.ആർ.ഡി.സിയിലെ അധ്യാപകരായ കീർത്തന, കാവ്യ, നീഷ്‌മ എന്നിവരെ വൻതോതിൽ സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി പിടികൂടിയ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. സ്കൂൾ അധ്യാപകർ തന്നെ വൻ ലഹരി ഇടപാടുകളിലെ പ്രധാന കണ്ണികളാണെന്ന വിവരം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു.

ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കീർത്തനയ്ക്ക് നേരെയാണ് ഇപ്പോൾ വധശ്രമമുണ്ടായിരിക്കുന്നത്. കേസിൽ പ്രതിയായ മറ്റൊരു അധ്യാപിക കാവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും ജയിൽ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ അവർ തുടർന്നും തടവിൽ കഴിയുകയാണ്.

 ആക്രമണത്തിന് പിന്നിലെ വ്യക്തിപരമായ തർക്കങ്ങളും വൈരാഗ്യവും സംബന്ധിച്ച് വിനീഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് വടകര പോലീസ് വ്യക്തമാക്കി.

 

 

 

 

 

Get more updates from Pudukad News on Google