മുട്ടിൽ മരംമുറി കേസ്: തിരുത്തിയ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ബത്തേരി കോടതി | Muttil Tree Felling Case

Current: മലയാളം

വയനാട്: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച അന്തിമ കുറ്റപത്രം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. മുൻപ് സമർപ്പിച്ച കുറ്റപത്രത്തിൽ കോടതി ചൂണ്ടിക്കാട്ടിയ പിഴവുകളും അവ്യക്തതകളും തിരുത്തി വനംവകുപ്പ് വീണ്ടും ഹർജി നൽകിയതോടെയാണ് നടപടി.(Muttil Tree Felling Case, Bathery Court Charge Sheet)
നേരത്തെ ഈ മാസം 17-ന് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും, സാങ്കേതിക തടസ്സങ്ങളും വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടി കോടതി ഇത് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് കേസ് അന്വേഷിച്ച സംഘം കോടതിയുടെ നിർദേശങ്ങൾക്കനുസരിച്ച് വ്യക്തത വരുത്തി ഇന്നലെ പുതുക്കിയ കുറ്റപത്രം നൽകി.
ഇത് വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഫയലിൽ സ്വീകരിച്ചത്. മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകളോടെയാണ് വനംവകുപ്പ് പുതിയ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
Story Summary
The Sultan Bathery Judicial First Class Magistrate Court accepted the corrected charge sheet submitted by the Forest Department in the infamous Muttil tree felling case. The court had earlier returned the charge sheet submitted on the 17th due to errors, which were rectified and resubmitted.




