"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അഞ്ചലിൽ ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്: പ്രതി അറസ്റ്റിൽ | Anchal Murder Attempt

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Anchal Murder Attempt

കൊല്ലം: അഞ്ചലിൽ ഭാര്യയെ നടുറോഡിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശിനിയായ അശ്വതി (36) യാണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഇടമൺ സ്വദേശിയായ ഭർത്താവ് മനോജിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.(Anchal Murder Attempt, Husband Arrested For Attempted Murder Of Wife In Anchal Kollam)

കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന അശ്വതി അഞ്ചലിലെ വാടകവീട്ടിലായിരുന്നു താമസം. അഞ്ചലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജോലി ചെയ്ത് വരികയായിരുന്ന അശ്വതി രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്.

സ്കൂളിന് സമീപത്തുവെച്ച് തടഞ്ഞുനിർത്തിയ മനോജ് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ അശ്വതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Summary

A man named Manoj was arrested by Anchal police in Kollam for attempting to murder his estranged wife, Aswathy, in broad daylight. Aswathy, who works as a cleaning staff at a private school in Anchal, sustained severe injuries to her neck and hands and is currently undergoing treatment at a private hospital.

Get more updates from Pudukad News on Google