"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അൻവർ നഹയ്ക്ക് യൂറോപ്യൻ യൂണിയൻ കെഎംസിസിയുടെ ആദരം

September 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഫ്രാങ്ക്ഫർട്ട്: യുഎഇ നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹയെ യൂറോപ്യൻ യൂണിയൻ കെഎംസിസി (ഇയുകെഎംസിസി) ആദരിച്ചു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ അക്കരക്കാഴ്ചകൾ ജർമ്മനി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിനോടനുബന്ധിച്ചായിരുന്നു ആദരിക്കൽ ചടങ്ങ് നടന്നത്.

കെഎംസിസി പ്രവർത്തനങ്ങൾക്കും സംഘടനാ രംഗത്തെ സജീവ ഇടപെടലുകൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അൻവർ നഹയെ ആദരിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങിൽ യൂറോപ്യൻ യൂണിയൻ കെഎംസിസി ചെയർമാൻ ഡോ. അലി കൂനാരി, ജനറൽ സെക്രട്ടറി മുഹമ്മദ് ജവാദ്, തോമസ് ബിയേഴ്സ്ഡോർഫ്, ജാഫർ കരുതേടത്ത്, മുഹമ്മദ് റിയാസ്, ഷമീം നങ്ങാരത്ത്, സഫീർ അബ്ദുൽ വഹീദ്, ജനീഷ് ജലാലുദ്ദീൻ, മുഹമ്മദ് ഷബീർ എന്നിവർ പങ്കെടുത്തു.

കായികവും സാമൂഹികവുമായ കൂട്ടായ്മകൾക്ക് വേദിയൊരുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ വിവിധ ടീമുകളും കായികതാരങ്ങളും പങ്കെടുത്തു. 

പ്രവാസി സമൂഹത്തിന്റെ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിൽ ഇത്തരം പരിപാടികൾക്ക് വലിയ പങ്കുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

അക്കരക്കാഴ്ചകൾ ജർമ്മനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റും അൻവർ നഹയ്ക്കുള്ള ആദരിക്കൽ ചടങ്ങും പ്രവാസി സമൂഹത്തിന്റെ ശ്രദ്ധേയമായ സംഗമമായി.

Get more updates from Pudukad News on Google