വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ

Current: മലയാളം

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയെ റിമാൻഡ് ചെയ്തു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പാർവതിയെ റിമാൻഡ് ചെയ്തത്. പാർവതിയുടെ ജാമ്യപേക്ഷയിൽ തിങ്കളാഴ്ച ഉത്തരവ് പറയും.
വിദേശ ജോലി സ്വപ്നം കാണുന്നവരെയും യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും ഉൾപെടെ കുടിയേറി പാർക്കാൻ താല്പര്യമുള്ളവരെയും ലക്ഷ്യംവച്ചായിരുന്നു 2023 മുതൽ പാർവതിയുടെയും സംഘത്തിന്റെയും
തട്ടിപ്പ്.
അർമേനിയയിലും പോളണ്ടിലുമടക്കം മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
തട്ടിയെടുക്കുന്ന പണം വിദേശത്തേക്ക് കടത്തുന്നതാണ് പതിവ്. ദുബായില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെയും പാര്‍വതി വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. പ്രതി അറസ്റ്റിലായതോടെ പാലാരിവട്ടം പൊലിസ് സ്റ്റേഷനിൽ പരാതി പ്രളയമാണ്.
തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത് വെള്ളിയാഴ്ച രാത്രി എറണാകുളത്ത് മജിട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പാര്‍വതിക്ക് രാവിലെ 11 മണിവരെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. 11 മണിക്ക് വീണ്ടും കോടതിയില്‍ എത്തിയതോടെയാണ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.




