"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗ്യാനേഷ് കുമാർ ബിജെപി ഏജന്റല്ല, ബിജെപിക്കാരൻ തന്നെയാണെന്ന് ജിജി തോംസന്റെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞുവെന്ന് എ.എ. റഹീം. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്നും ആവശ്യം

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചു എന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി എ എ റഹിം എംപി. 

ബിജെപിയുടെ ഏജന്റാണ് ഗ്യാനേഷ് കുമാര്‍ എന്നാണ് ഇതുവരെ രാജ്യം വിളിച്ചുകൊണ്ടിരുന്നതെന്നും ഈ വെളിപ്പെടുത്തലോടുകൂടി ഏജന്റല്ല ബിജെപിക്കാരന്‍ തന്നെയാണ് അദ്ദേഹമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും റഹിം പറഞ്ഞു


ബിജെപിക്കാരനായ, ബിജെപിക്ക് വേണ്ടി ആളെക്കൂട്ടുന്നയാളാണ് ഗ്യാനേഷ് കുമാറെന്ന് റഹിം പറഞ്ഞു. എങ്ങനെയായിരിക്കണം ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം എന്ന് വ്യക്തമാക്കുന്ന വളരെ പ്രശസ്തമായ ഒരു സുപ്രീംകോടതി ജഡ്ജ്‌മെന്റ് ഉണ്ട്. 


അതിനെ മറികടക്കലാണിത്. ബിജെപി തങ്ങള്‍ക്ക് ഏറ്റവും കംഫേര്‍ട്ടബിള്‍ ആയ ഒരാളെ തിരഞ്ഞെടുത്തപ്പോള്‍ അത് ഗ്യാനേഷ് കുമാര്‍ ആയിരുന്നു. ഗ്യാനേഷ് കുമാറിനെ സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ആ ഘട്ടത്തില്‍ തന്നെ അഭിപ്രായം പറഞ്ഞിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ എന്നത് സ്വതന്ത്രമായ ഏജന്‍സിയാണ്. 

ഭരണഘടനാ സ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ സ്റ്റേക് ഹോള്‍ഡര്‍മാര്‍ രാജ്യത്തെ രജിസ്‌റ്റേഡ് രാഷ്ട്രീയ പാര്‍ട്ടികളാണ്. ബിജെപിയും അവരുടെ സ്റ്റേക് ഹോള്‍ഡേഴ്‌സും ഒഴികെയുള്ള ബാക്കി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഗാനേഷ് കുമാറിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തില്‍ നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു. ഈ അഭിപ്രായത്തെ ദൗര്‍ഭാഗ്യവശാല്‍ കോടതികള്‍ പോലും വകവച്ചില്ല – അദ്ദേഹം പറഞ്ഞു.


ഗ്യാനേഷ് കുമാര്‍ സംഘപരിവാര്‍ സംഘടനയാക്കി ഇലക്ഷന്‍ കമ്മീഷനെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ബിജെപിക്ക് അനുകൂലമായി മാനിപ്പുലേറ്റ് ചെയ്യുന്ന ഒരു മാനിപ്പുലേറ്ററായി അദ്ദേഹം പ്രവര്‍ത്തിച്ചു. 


അത് തെളിവ് സഹിതം പുറത്ത് വന്നിരിക്കുന്നു. രാജി വച്ച് പുറത്ത് പോകണം. ജിജി തോംസണിന്റെ വെളിപ്പെടുത്തലോടെ അദ്ദേഹം ബിജെപിക്കാരന്‍ തന്നെയാണെന്ന് വ്യക്തമായി. 

ബിജെപിക്ക് വേണ്ടി ആളെ കൂട്ടുന്ന, ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പണിയെടുക്കുന്ന, ബിജെപി ആഗ്രഹിക്കുന്നത് പോലെ കശ്മീരിനെ വെട്ടിമുറിക്കാന്‍ കൂട്ടുനില്‍ക്കുന്ന, രാജാവിനേക്കാള്‍ രാജഭക്തിയോടെ കാര്യങ്ങള്‍ ചെയ്യുന്ന ലക്ഷണമൊത്തൊരു ബിജെപിക്കാരന്‍ തന്നെയാണ് അദ്ദേഹം – എ എ റഹിം പറഞ്ഞു.

Get more updates from Pudukad News on Google