ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

Current: മലയാളം

കുവൈറ്റ്: ട്രാവന്‍കൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈത്ത് (ടിഫാക്ക്) പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ ഇഖ്റാ അമേരിക്കന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ട് ടൂര്‍ണമെന്റ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ആകെ 32 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. യു.എഫ്.സി മംഗഫ് ചാമ്പ്യന്മാരായപ്പോള്‍ അദലിയ എഫ്.സി. ഒന്നാം റണ്ണറപ്പും ചെന്നൈ എഫ്.സി. രണ്ടാം റണ്ണറപ്പുമായി.
കുട്ടികളുടെ വിഭാഗത്തില്‍ 50 തില്‍ പരം കുട്ടികള്‍ ആവേശത്തോടെ മത്സരത്തില്‍ പങ്കെടുത്തു. ജോയല്‍ ജെബി ചാമ്പ്യനായപ്പോള്‍ റോണ്‍ ജോസഫ് ഒന്നാം റണ്ണറപ്പായി. വിവാന്‍ വിശ്വ, തിമോത്തി, ഇമ്മാനുവേല്‍ എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.
മുതിര്‍ന്നവരുടെ വിഭാഗത്തിലെ ചാമ്പ്യന്മാരായ യു.എഫ്.സി മംഗഫിന് ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയന്‍ ട്രോഫി കൈമാറി. ഒന്നാം റണ്ണറപ്പായ അദലിയ എഫ്.സിക്ക് ടിഫാക്ക് ജനറല്‍ സെക്രട്ടറി മെര്‍വിന്‍ വര്‍ഗീസ് ട്രോഫി സമ്മാനിച്ചു.
രണ്ടാം റണ്ണറപ്പായ ചെന്നൈ എഫ്.സിക്ക് ടിഫാക്ക് വൈസ് പ്രസിഡന്റ് ബിജു ടൈറ്റസ് ട്രോഫി കൈമാറി. മികച്ച ഗോള്‍കീപ്പറായി യു.എഫ്.സി മംഗഫിന്റെ ഫിറോസിനെ തെരഞ്ഞെടുത്തു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ട്രോഫി ടിഫാക്ക് ട്രഷറര്‍ റെംസി കെന്നഡി കൈമാറി.
കുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യനായ ജോയല്‍ ജെബിക്ക് അല്‍ നഹീല്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് ഷിഫ അല്‍ ജസീറ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ വിജിത് വി. നായര്‍ ട്രോഫി കൈമാറി. ഒന്നാം റണ്ണറപ്പായ റോണ്‍ ജോസഫിന് ടിഫാക്ക് അംഗം ജോസഫ് പൗലോസ്സ് ട്രോഫി സമ്മാനിച്ചു. പ്രോത്സാഹന സമ്മാനങ്ങള്‍ ലിജോയ്, ജെനോവ, സജിത് എന്നിവര്‍ കൈമാറി.
ടൂര്‍ണമെന്റിലുടനീളം മെഡിക്കല്‍ പാര്‍ട്ണറായി സാന്നിധ്യമറിയിച്ച അല്‍ നഹീല്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് ഷിഫ അല്‍ ജസീറയ്ക്ക് ടിഫാക്ക് പ്രതിനിധി ആഷ്ലി ജോസഫ് സ്‌നേഹോപഹാരം കൈമാറി. ടൂര്‍ണമെന്റിന്റെ മുഴുവന്‍ സമയവും മെഡിക്കല്‍ പിന്തുണ നല്‍കിയതിനുള്ള ആദരസൂചകമായാണ് സ്‌നേഹോപഹാരം സമ്മാനിച്ചത്.
വന്‍ ജനപങ്കാളിത്തമാണ് ടൂര്‍ണമെന്റിന് ലഭിച്ചത്. ആവേശം നിറഞ്ഞ മത്സരങ്ങളും കാണികളുടെ സജീവ സാന്നിധ്യവും പരിപാടിക്ക് കൂടുതല്‍ നിറവും ആവേശവും പകര്‍ന്നു. കായികപ്രേമികളുടെ മികച്ച പിന്തുണയോടെ ടൂര്‍ണമെന്റ് ശ്രദ്ധേയമായി




