KC വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി | KC Venugopal Cyber Attack

Current: മലയാളം

ആലപ്പുഴ: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളിൽ ഒടുവിൽ അന്വേഷണത്തിന് പോലീസ് ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.(KC Venugopal Cyber Attack, Police Probe Ordered Into Cyber Attacks Against KC Venugopal)
ഇതിന്റെ ഭാഗമായി പരാതിക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡി.ജി.പിക്ക് നേരിട്ട് നൽകിയ പരാതിയിൽ രണ്ടു മാസത്തോളമായി യാതൊരുവിധ നടപടിയും സ്വീകരിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കെ.സി. വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനായി ആസൂത്രിതമായി സൈബർ ആക്രമണങ്ങൾ നടക്കുന്നുവെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
വ്യാജ അക്കൗണ്ടുകൾ ഉൾപ്പെടെ സൈബർ ആക്രമണം നടത്തിയ പേജുകളുടെ വിശദാംശങ്ങൾ കൈമാറിയിട്ടുംനടപടി ഉണ്ടായില്ല. തുടർന്ന് ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നൽകിയതോടെയാണ് സൈബർ സെൽ ഐ.ജിക്ക് അന്വേഷണ ചുമതല നൽകാൻ നടപടിയായത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Story Summary
Following a complaint by Congress leader Johnson Abraham, the Home Minister ordered a probe into the cyberattacks against AICC General Secretary KC Venugopal. Action was taken two months after the initial complaint to the DGP, with the Cyber Cell IG now tasked with investigating the accounts involved in the targeted harassment.




