അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി: കൊച്ചിയിൽ GST ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും US ഡോളറും പിടിച്ചെടുത്തു | Vigilance Raid

Current: മലയാളം

കൊച്ചി: അനധികൃത പണപ്പിരിവും സ്വത്ത് സമ്പാദനവും നടത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കൊച്ചി ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വസതികളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി. തേവരയിലുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫീസിലും പ്രജനി രാജന്റെ പച്ചാളത്തുള്ള രണ്ട് വീടുകളിലുമായിരുന്നു പരിശോധന.(Vigilance Raid At GST Joint Commissioner Office And Residence In Kochi)
റെയ്ഡിൽ കണക്കിൽ പെടാത്ത 14 ലക്ഷം രൂപയും 788 യു.എസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന രാത്രി ഒൻപത് മണിയോടെയാണ് അവസാനിച്ചത്. വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി എം.ജെ. സോജൻ, ഡിവൈ.എസ്.പി എ.എൽ. യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നിന്ന് വാറന്റ് വാങ്ങിയ ശേഷമാണ് റെയ്ഡിനെത്തിയത്.
കൊച്ചിയിലെ പ്രമുഖ ബാർ ഹോട്ടലുകളിലെ ജി.എസ്.ടി ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടത്തിയതായി വിജിലൻസിന് വിവരങ്ങൾ ലഭിച്ചിരുന്നു. 2014 മുതൽ 2024 വരെയുള്ള പത്ത് വർഷക്കാലയളവിൽ രണ്ടേമുക്കാൽ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Story Summary
Vigilance conducted raids at the residence and office of Kochi GST Joint Commissioner Prajani Rajan following allegations of illegal wealth accumulation and financial irregularities. Officials seized Rs 14 lakh in unaccounted cash and 788 US dollars.




