"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം, ഉന്നതതല യോഗം ഉടൻ | Infectious Fever

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Infectious Fever

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം. ആരോഗ്യവകുപ്പും തദ്ദേശ വകുപ്പും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരു വകുപ്പുകളിലെയും മന്ത്രിമാരുടെ ഉന്നതതല യോഗം ഉടൻ ചേരും.(Infectious Fever Spreads In Kerala Government Directs Preventive Action)

ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക തലത്തിലും സമാന രീതിയിൽ സമിതികൾ പ്രവർത്തിക്കും. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളും ഇൻഫ്ലുവൻസ വൈറസ് ബാധയും അഞ്ചാം പനിയും വർധിച്ചുവരികയാണ്.

ഡെങ്കിപ്പനി പ്രതിരോധത്തിനായി ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കും. അതേസമയം, എലിപ്പനി കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. മഴ ഇടവിട്ട് പെയ്യുന്നത് പകർച്ചപ്പനി സാഹചര്യം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Story Summary

With infectious fevers rising across Kerala, the Health and Local Self-Government departments have issued directions to intensify preventive measures. Over 7,000 people are seeking medical treatment daily, with Dengue and Influenza cases on the rise, particularly in the northern districts.

Get more updates from Pudukad News on Google