‘ഗ്യാനേഷ് കുമാർ BJP ഏജൻ്റ്, ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും, രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം സത്യമായി’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

Current: മലയാളം

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗ്യാനേഷ് കുമാർ ബി.ജെ.പിയുടെ ഏജന്റായാണ് പ്രവർത്തിച്ചതെന്നതിന് കൂടുതൽ തെളിവുകളുടെ ആവശ്യമായില്ലെന്ന് അദ്ദേഹം പറഞ്ഞു.(CM VD Satheesan Demands Resignation Of Chief Election Commissioner Gyanesh Kumar)
ജനാധിപത്യത്തെ ബി.ജെ.പിക്ക് വേണ്ടി അട്ടിമറിച്ചയാളാണ് അദ്ദേഹമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ബി.ജെ.പിക്ക് പണയം വെച്ച ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാൾ എന്ന് ചരിത്രം വിശേഷിപ്പിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ഭരണഘടനാ പദവിയിലിരുന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനത്തെ സംഘപരിവാറിന്റെ ആജ്ഞാനുവർത്തിയായി മാറ്റിയ ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഇത്തരം ക്രിമിനൽ ബുദ്ധിയുള്ള വ്യക്തികൾ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ അപകടത്തിലാക്കും. അതിനാൽ അദ്ദേഹം ഒരു നിമിഷം പോലും പദവിയിൽ തുടരരുത്. രാഹുൽ ഗാന്ധി മുൻപ് പറഞ്ഞതെല്ലാം സത്യമായെന്ന് അദ്ദേഹം പറഞ്ഞു.
Story Summary
CM VD Satheesan criticized Chief Election Commissioner Gyanesh Kumar following revelations. Satheesan stated that Kumar acted as a BJP agent, compromising the Election Commission’s neutrality, and demanded his immediate resignation to safeguard Indian democracy.




