‘പ്രചരിപ്പിച്ചത് AI ചിത്രമാണ്, സര്‍ക്കാര്‍ വാഹനങ്ങള്‍ പേഴ്‌സണല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, എന്നാല്‍ പേഴ്‌സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം’: മന്ത്രി KM ഷാജി | KM Shaji

Current: മലയാളം

കോഴിക്കോട്: ആഡംബര വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങൾക്കും എതിരാളികൾക്കും ശക്തമായ മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ആവശ്യമെങ്കിൽ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തനിക്കെതിരെ വലിയ രീതിയിലുള്ള വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചു.(KM Shaji Clarifies Luxury Car Controversy And Slams AI Fake Photo Campaign)
ഇതിനിടെ വിവാദങ്ങൾക്ക് മറുപടി നൽകാൻ കെ.എം. ഷാജി വാർത്താ സമ്മേളനത്തിന് എത്തിയത് ഔദ്യോഗിക വാഹനത്തിലായിരുന്നു. റേഞ്ച് റോവർ കാറിന് മുന്നിൽ താൻ അഹങ്കാരത്തോടെ നിൽക്കുന്ന തരത്തിൽ പ്രചരിപ്പിച്ച ചിത്രം നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ഫോട്ടോയാണെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾക്ക് പ്രാഥമികമായ നൈതികതയോ സാമാന്യ മര്യാദയോ ഉണ്ടെങ്കിൽ ഈ ഫോട്ടോയുടെ വസ്തുത അന്വേഷിക്കണമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിമാർ പൊതുമുതൽ പാഴാക്കരുത് അല്ലെങ്കിൽ ഒഫീഷ്യൽ പ്രിവിലേജ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്നാണ് പൊതുതത്വം. എന്നാൽ പേഴ്സണൽ പ്രിവിലേജ് നാടിന് വേണ്ടിയോ സർക്കാരിന് വേണ്ടിയോ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. സർക്കാർ വാഹനങ്ങൾ വ്യക്തിപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കരുത്, പക്ഷേ പേഴ്സണൽ കാറുകൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് അഴീക്കോട് എം.എൽ.എ ആയിരുന്നപ്പോഴും ഉപയോഗിച്ചിരുന്ന സുഹൃത്തിന്റെ വാഹനമാണ് ഇതെന്നും, പ്രത്യുപകാരം പ്രതീക്ഷിച്ചുള്ള മാനസികാവസ്ഥ തന്റെ സുഹൃത്തിനില്ലെന്നും ഷാജി പറഞ്ഞു. വരും ദിവസങ്ങളിൽ തന്റെ പ്രവർത്തകർക്ക് വിഷമമുണ്ടാകുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തുമെന്നും, നിയമവിരുദ്ധമായിയോ അധാർമ്മികമായിയോ യാതൊന്നും ചെയ്തിട്ടില്ലെന്ന പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Kerala Local Self-Government Minister K.M. Shaji clarified the luxury car controversy, stating government rules allow ministers to use private vehicles for official work. He slammed the media and Opposition for circulating fake AI-generated images of him with a Range Rover and maintained that he has done nothing illegal or unethical.




