"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘വിഡ്ഢിത്തങ്ങള്‍ക്ക് മറുപടി നല്‍കരുത്, സ്‌നേഹം മാത്രം പ്രചരിപ്പിക്കൂ’: ‘ഓള്‍ ഇന്ത്യ സൂര്യ ഫാന്‍സ് ക്ലബ്ബ്’ യോഗത്തില്‍ സൂര്യ

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങളിലും അനാവശ്യ വിമര്‍ശനങ്ങളിലും സമയം കളയാതെ സ്‌നേഹം മാത്രം പ്രചരിപ്പിക്കാന്‍ ആരാധകരോട് ആഹ്വാനം ചെയ്ത് തമിഴ് താരം സൂര്യ.

ചെന്നൈയില്‍ നടന്ന ‘ഓള്‍ ഇന്ത്യ സൂര്യ ഫാന്‍സ് ക്ലബ്ബ്’ യോഗത്തില്‍ സംസാരിക്കുകയായിരുന്നു താരം. ആരാധകരെ അഭിസംബോധന ചെയ്തുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


‘സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും എന്തെങ്കിലും വിഡ്ഢിത്തങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടന്‍ തന്നെ അതിന് മറുപടി നല്‍കാന്‍ പോയി നിങ്ങളുടെ സമയം കളയരുത്. നമ്മള്‍ അതിനോട് പ്രതികരിക്കുമ്പോള്‍ നമ്മളും അതിന്റെ ഭാഗമാകുകയാണ്.


 

നമ്മള്‍ സ്‌നേഹം മാത്രം പ്രചരിപ്പിക്കുക.  നിങ്ങളുടെ കുടുംബത്തെ ശ്രദ്ധിക്കുക, ജീവിതത്തില്‍ ചുറ്റുമുള്ള എല്ലാവരിലേക്കും സ്‌നേഹം എത്തിക്കുക…’ സൂര്യ പറഞ്ഞു.
 
അടുത്തിടെ തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ ‘കറുപ്പ്’, ‘വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയുടേതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘സീന്‍’ ആണ് സൂര്യയുടെ അടുത്ത റിലീസ്. നസ്ലിന്‍, നസ്രിയ നസീം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബര്‍ ആറിന് തിയേറ്ററുകളിലെത്തും.

Get more updates from Pudukad News on Google