"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മാസപ്പടി കേസ്: പിണറായി വിജയന് സംരക്ഷണമൊരുക്കാൻ CPM, പ്രതിപക്ഷ നേതാക്കളെ അണിനിരത്തി പ്രതിരോധിക്കും, കെജ്രിവാളിനെ എത്തിക്കാനും നീക്കം | CMRL Case

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

CMRL Case

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം ശക്തമായതോടെ, പിണറായി വിജയനും കുടുംബത്തിനും പ്രതിരോധ കവചമൊരുക്കാൻ ഉറച്ച് സി.പി.എം. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഒഴികെയുള്ള ദേശീയതലത്തിലെ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.(CMRL Case, CPM Invites Arvind Kejriwal To Lead Resistance Against ED Probe)

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ കേരളത്തിലെത്തിക്കാൻ സി.പി.എം ശ്രമങ്ങൾ തുടങ്ങി. ഡൽഹിയിൽ വെച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സെമിനാറിലേക്കാണ് കെജ്രിവാളിനെ ക്ഷണിച്ചിരിക്കുന്നത്.

ഇ.ഡി അറസ്റ്റ് ചെയ്ത കേസിൽ പിന്നീട് വിടുതൽ നേടിയ കെജ്രിവാൾ, കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടയാടലിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവെന്ന നിലയിലാണ് സി.പി.എം അദ്ദേഹത്തെ കേരളത്തിലെത്തിക്കാൻ ലക്ഷ്യമിടുന്നത്. കെജ്രിവാളിന് പുറമെ, പ്രബീർ പുർകായസ്തയേയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെയും അന്വേഷണ നീക്കങ്ങൾ സജീവമായ സാഹചര്യത്തിൽ തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും ഇത്തരം പ്രതിഷേധ സെമിനാറുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Story Summary

To counter the intensifying ED probe against Chief Minister Pinarayi Vijayan and his family in the CMRL-Exalogic case, the CPI(M) is planning major protests in Kerala by uniting non-Congress Opposition leaders. As part of this initiative, CPI(M) General Secretary M.A. Baby met AAP supremo Arvind Kejriwal to invite him to a seminar in Thiruvananthapuram.

Get more updates from Pudukad News on Google