‘ജിജി തോംസണെ എല്ലാവർക്കും അറിയാം, കൂടുതലൊന്നും പറയുന്നില്ല’: വെളിപ്പെടുത്തൽ തള്ളി അനൂപ് ആന്റണി | BJP Rejects Jiji Thomson

Current: മലയാളം

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾ തള്ളി ബിജെപി. ജിജി തോംസണിന്റെ ആരോപണങ്ങൾക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ലെന്ന് അനൂപ് ആന്റണി പറഞ്ഞു.(BJP Rejects Jiji Thomson Allegations Against CEC Gyanesh Kumar)
2016-ൽ ഇരുവരും വിമാനത്തിൽ സംസാരിച്ചുവെന്നതിന് യാതൊരു തെളിവുമില്ല. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കിയത് യുഡിഎഫ് സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിക്കാറാം മീണ കോൺഗ്രസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും, അനൂപ് ആന്റണി ആരോപിച്ചു.
കോൺഗ്രസ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന ആളുകൾക്ക് ഗ്യാനേഷ് കുമാറിനോട് ചോദ്യങ്ങൾ ചോദിക്കാൻ എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം തെറ്റുകൾ ഉളിയുടെ മേൽ ചാരുന്ന ആശാരിക്ക് തുല്യമാണ് രാഹുൽ ഗാന്ധിയുടെ നിലപാടുകൾ. എസ്ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധി നടത്തുന്ന പ്രസ്താവനകൾ കേരളത്തിലെ കോൺഗ്രസ് അംഗീകരിക്കുമോ എന്നും, പണ്ട് പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് എവിടെയെങ്കിലും തിരിച്ചുവരാൻ സാധിച്ചിട്ടുണ്ടോ എന്നും ബിജെപി നേതാവ് ചോദിച്ചു.
Story Summary
BJP State General Secretary Anoop Antony rejected former Kerala Chief Secretary Jiji Thomson’s allegations against Chief Election Commissioner Gyanesh Kumar. Antony also targeted former Kerala CEO Teeka Ram Meena, accusing him of working for the Congress party and dismissing Rahul Gandhi’s criticisms against the Election Commission.




