"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘തീർച്ചയായും ഞാൻ പിന്തുണയ്ക്കും, എന്നാൽ എൻ്റെ ആവശ്യം വരില്ലെന്നാണ് കരുതുന്നത്, പ്രാപ്തിയുള്ള ഒരുപാട് പേരുണ്ട്’: ഗ്യാനേഷ് കുമാറിനെതിരായ CJP പ്രതിഷേധത്തിൽ സോനം വാങ്‌ചുക്ക് | Sonam Wangchuk

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Sonam Wangchuk

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ഒക്ടോബർ 2 മുതൽ ആരംഭിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ കൂടുതൽ പ്രമുഖ വ്യക്തികളും ശബ്ദമുയർത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Sonam Wangchuk Backs CJP Protest Against Chief Election Commissioner Gyanesh Kumar)

എസ് ഐ ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് മുംബൈയിൽ നിന്നാണ് സി.ജെ.പി പ്രക്ഷോഭം ആരംഭിക്കുന്നത്. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് വാങ്ചുക്ക് ഈ സമരം ആവശ്യമായ ഒന്നാണെന്ന് വ്യക്തമാക്കിയത്. ഇതോടൊപ്പം, ലഡാക്കിന്റെ ഭാവി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾ വൻ നിരാശയാണ് സമ്മാനിച്ചതെന്നും വാങ്ചുക്ക് കൂട്ടിച്ചേർത്തു.

വെറും ആറുമാസത്തെ താത്കാലിക ആശ്വാസം നൽകുന്ന വാഗ്ദാനങ്ങൾ മാത്രമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24-ന് ലേയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിലും നാല് പേരുടെ മരണത്തിലും ജുഡീഷ്യൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും അദ്ദേഹം ചോദ്യമുയർത്തി. ലഡാക്ക് വിഷയത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കാൻ ഒക്ടോബർ ആദ്യ വാരം വരെ കാത്തിരിക്കുമെന്നും വാങ്ചുക്ക് വ്യക്തമാക്കി.

Story Summary

Sonam Wangchuk backed the Cockroach Janata Party’s (CJP) planned October 2 nationwide protest demanding Chief Election Commissioner Gyanesh Kumar’s resignation over SIR electoral roll issues. Wangchuk also expressed disappointment over the Centre’s talks on Ladakh and questioned the delay in publishing the judicial inquiry report on the 2025 Leh violence.

Get more updates from Pudukad News on Google