"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തിയറ്ററുകളിൽ ചരിത്രവിജയം; മലയാള സിനിമയിലെ ഏറ്റവും ഉയർന്ന കലക്ഷൻ നേടിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു, ഒക്ടോബർ 2 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്; നിവിൻ പോളി–മമിത ബൈജു ചിത്രം ഗിരീഷ് എ.ഡി. സംവിധാനം ചെയ്തത്

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കലക്ഷൻ നേടിയ ചിത്രമായി മാറിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റിൽ തിയറ്ററുകളിലെത്തിയ ചിത്രം ഒക്ടോബർ 2 മുതൽ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും.


 ‘ലോകഃ ചാപ്റ്റർ 1 ചന്ദ്ര’, ‘തുടരും’, ‘എൽ2 എമ്പുരാൻ’ തുടങ്ങിയ വൻകിട ചിത്രങ്ങളുടെ കലക്ഷൻ റെക്കോർഡുകൾ മറികടന്നാണ് ഈ ചിത്രം ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ചത്.


നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ റൊമാന്റിക് ഫാമിലി ഡ്രാമ ഗിരീഷ് എ.ഡി. ആണ് സംവിധാനം ചെയ്തത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവനാ സ്റ്റുഡിയോസ് നിർമിച്ച ചിത്രം പ്രണയവും കുടുംബബന്ധങ്ങളും ഗൃഹാതുരത്വവുമെല്ലാം മനോഹരമായി കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.


മുണ്ടക്കയത്ത് നിന്ന് കറുക്കുറ്റിയിലെ പുതിയ അയൽപക്കത്തേക്ക് താമസം മാറുന്ന ആഷ്‌ലിയും (മമിത ബൈജു), തന്നേക്കാൾ 12-13 വയസ്സ് പ്രായക്കൂടുതലുള്ള അയൽവാസിയായ ജസ്റ്റിനും (നിവിൻ പോളി) തമ്മിലുള്ള അടുപ്പവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം.


ചിത്രം കൈവരിച്ച റെക്കോർഡ് വിജയത്തെക്കുറിച്ച് സംസാരിക്കവേ ഇത്രയും വലിയൊരു വിജയം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ നിവിൻ പോളി പ്രതികരിച്ചു.

സത്യസന്ധമായ എഴുത്തും ആത്മാർത്ഥമായ സംവിധാനവും ഉണ്ടെങ്കിൽ പ്രേക്ഷകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഈ ചിത്രത്തിന്റെ വൻ വിജയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google