"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഏഷ്യൻ ഗെയിംസ് സ്ക്വാഷ്: ഇന്ത്യയുടെ അനാഹത് സിംഗിന് വെള്ളി | Asian Games Squash 2026

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Asian Games Squash 2026

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് സ്ക്വാഷ് ഫൈനലിൽ ഇന്ത്യയുടെ അനാഹത് സിംഗിനും വെള്ളി മെഡൽ. സ്വർണ്ണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ താരം മലേഷ്യൻ എതിരാളിക്ക് മുന്നിൽ പരാജയം വഴങ്ങുകയായിരുന്നു. പുരുഷ വിഭാഗം ഫൈനലിൽ എൻജി ഈൻ യോയോട് 11-9, 11-5, 11-5 എന്ന സ്കോറിനാണ് അഭയ് സിംഗ് പരാജയപ്പെട്ടത്.(Asian Games Squash 2026, Abhay Singh And Anahat Singh Win Silver)

വനിതാ വിഭാഗം ഫൈനലിൽ 18 കാരിയായ അനാഹത് സിംഗിനെ 11-4, 11-4, 11-7 എന്ന സ്കോറിന് മലേഷ്യയുടെ ശിവസംഗരി സുബ്രഹ്മണ്യം തോൽപ്പിച്ചു. കേവലം 23 മിനിറ്റുകൊണ്ടാണ് അനാഹതിനെതിരെ ശിവസംഗരി വിജയം നേടിയത്.

സ്വർണ്ണ മെഡലിനൊപ്പം 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഉറപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് ഇരുതാരങ്ങളും ഇന്നിറങ്ങിയത്. എന്നാൽ മികച്ച ഫോമിലായിരുന്ന മലേഷ്യൻ താരങ്ങൾക്കെതിരെ തുടക്കം മുതൽ മേധാവിത്വം നേടാൻ ഇന്ത്യയ്ക്കായില്ല. ഇതോടെ 2028 ഒളിമ്പിക്സ് യോഗ്യത മലേഷ്യൻ താരങ്ങൾ സ്വന്തമാക്കി. ഈ രണ്ട് വെള്ളി മെഡലുകളോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 4 സ്വർണ്ണവും 14 വെള്ളിയും 14 വെങ്കലവുമായി ഉയർന്നു.

Story Summary

India’s Abhay Singh and Anahat Singh settled for silver medals in the Asian Games squash finals after losing to their Malaysian opponents, Ng Eain Yow and Sivasangari Subramaniam, respectively. Along with the gold medals, the Malaysian duo also secured their spots for the 2028 Los Angeles Olympics.

Get more updates from Pudukad News on Google