"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘പൊതുജനാരോഗ്യത്തിനായിരിക്കണം മുൻഗണന’: ബെവ്‌കോയുടെ സെൽഫ് വെൻഡിംഗ് മെഷീൻ നീക്കത്തിനെതിരെ KCBC മദ്യവിരുദ്ധ സമിതി | BEVCO Self Vending Machine

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

BEVCO Self Vending Machine

കൊച്ചി: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സെൽഫ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനുള്ള ബെവ്‌കോയുടെ നീക്കത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ബെവ്‌കോയുടെ ഈ നീക്കം സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് തികച്ചും വിരുദ്ധമാണെന്ന് സമിതി ആരോപിച്ചു.(BEVCO Self Vending Machine, KCBC Anti Alcohol Committee Opposes Move)

മെട്രോ സ്റ്റേഷനുകളിൽ ആരംഭിക്കുന്ന ഈ പദ്ധതി പിന്നീട് മറ്റ് ഔട്ട്‌ലെറ്റുകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വ്യാപിക്കാൻ ഇടയാക്കുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകളോ മദ്യപരോ പ്രവേശിക്കാൻ പാടില്ലെന്ന റെയിൽവേ നിയമം നിലനിൽക്കെയാണ് യാത്രക്കാർക്ക് മദ്യം ലഭ്യമാക്കാൻ ബെവ്‌കോ നീക്കം നടത്തുന്നത്.

ഇക്കാര്യത്തിൽ റെയിൽവേ തങ്ങളുടെ നയം വ്യക്തമാക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഒരു വശത്ത് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം തേടുകയും മറു വശത്ത് മദ്യം വിറ്റഴിക്കാൻ പുതിയ വഴികൾ കണ്ടെത്തുകയും ചെയ്യുന്നത് സംശയത്തിന് ഇടയാക്കുന്നു. പൊതുജനാരോഗ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും കെ.സി.ബി.സി വ്യക്തമാക്കി.

Story Summary

The KCBC Anti-Alcohol Committee has strongly opposed BEVCO’s move to introduce self-vending machines at metro stations to reduce outlet rush. Terming it a contradiction of the government’s anti-alcohol policy, the committee warned that such measures could spread to public transport hubs and urged the government to prioritize public health over liquor sales.

Get more updates from Pudukad News on Google