സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു | Kerala Rain Alert

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 30-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒക്ടോബർ 1-ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.(Kerala Rain Alert Heavy Rainfall And Swell Surge phenomenon Red Alert Issued)
കൂടാതെ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള എല്ലാ തീരദേശ ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്.
കടൽക്ഷോഭ ഭീഷണിയുള്ള അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും തിരികെ കരക്കടുപ്പിക്കുന്നതും ഒഴിവാക്കുക. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. ഹാർബറുകളിൽ മത്സ്യബന്ധന യാനങ്ങൾ കൂട്ടിയിടിക്കാത്ത വിധം സുരക്ഷിത അകലത്തിൽ കെട്ടിയിടുക.
Story Summary
The India Meteorological Department and INCOIS have issued yellow alerts for heavy rain in select Kerala districts along with a red alert for the Swell Surge phenomenon across coastal areas. High waves, coastal erosion, and localized squalls with lightning are expected, prompting authorities to advise strict safety measures for fishermen and coastal residents.




